Around us

ചെന്നൈ വരള്‍ച്ച: വെള്ളം കാത്ത് വച്ച് കേരളം; ചോദിക്കാതെ തമിഴ്‌നാട് 

THE CUE

രൂക്ഷമായ വരള്‍ച്ചയിലൂടെ കടന്നു പോകുന്ന ചെന്നൈയ്ക്ക് വെള്ളമെത്തിക്കാന്‍ കേരളം തയ്യാറായിട്ടും ആവശ്യപ്പെടാതെ തമിഴ്‌നാട് സര്‍ക്കാര്‍. ട്രയിന്‍ മാര്‍ഗം വെള്ളമെത്തിക്കാമെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചപ്പോള്‍ ആവശ്യമില്ലെന്നായിരുന്നു തമിഴ്‌നാട് സര്‍ക്കാര്‍ ആദ്യം പ്രതികരിച്ചത്. പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടെ പ്രതിഷേധിച്ചപ്പോഴാണ് തമിഴ്‌നാട് സമ്മതം പരസ്യമായി അറിയിച്ചത്. കേരള സര്‍ക്കാറിന് നന്ദിയറിയിച്ച് മറുപടിയച്ചു.തൊട്ട് പിന്നാലെ വെള്ളം ആവശ്യമുള്ളപ്പോള്‍ പറയാമെന്ന് സംസ്ഥാന ദുരിതാശ്വാസ കമ്മീഷണറെ ഫോണില്‍ വിളിച്ച് അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി തമിഴ്‌നാട്ടിലേക്ക് വെള്ളമെത്തിക്കാനുള്ള സജ്ജീകരണങ്ങളൊരുക്കി കാത്തിരിക്കുകയാണ് കേരളം.

തമിഴ്‌നാട് ആവശ്യപ്പെട്ടാല്‍ ആലുവയില്‍ നിന്ന് വെള്ളമെത്തിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ശാസ്ത്രവിഭാഗം മേധാവി ശേഖര്‍ ലൂക്കോസ് കുര്യാക്കോസ് ദ ക്യൂവിനോട് പറഞ്ഞു. ഇതിനായി ആലുവയില്‍ ഹൈ പവര്‍ പമ്പ് തയ്യാറാക്കിയിട്ടുണ്ട്. വെള്ളം ശുദ്ധീകരിക്കാനുള്ള അത്യാധുനിക സംവിധാനവും ഒരുക്കിയിട്ടുണ്ട്. പെരിയാറില്‍ നിന്നുള്ള വെള്ളം വാട്ടര്‍ അതോറിറ്റി ശുദ്ധീകരിച്ച് നല്‍കും.

തമിഴ്‌നാട് സര്‍ക്കാര്‍ കാത്തിരിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ദുരന്ത നിവാരണ മാനേജ്‌മെന്റ് കമ്മീഷണര്‍ ഡോ വി വേണുവിനെ ഫോണിലൂടെ അറിയിക്കുകയായിരുന്നു. ഇവിടെ സംസ്ഥാനം എല്ലാ സജ്ജീകരണവുമായിട്ടുണ്ട്.
ശേഖര്‍ ലൂക്കോസ് കുര്യാക്കോസ്

കാവേരി നദിയിലെ മേട്ടൂര്‍ അണക്കെട്ടിലെ വെള്ളം ജോലാര്‍പേട്ടില്‍ നിന്ന് ട്രയിന്‍ മാര്‍ഗ്ഗം ചെന്നൈയിലേക്ക് എത്തിക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് വേണ്ടിവന്നാല്‍ ആവശ്യപ്പെടാമെന്ന് കേരളത്തോട് പറഞ്ഞിരിക്കുന്നത്. 1.6 മില്യണ്‍ ലിറ്റര്‍ വെള്ളം ഒരു ദിവസം എത്തിക്കാന്‍ കഴിയും. രണ്ട് മില്യണ്‍ ലിറ്റര്‍ എത്തിക്കാന്‍ പതിനായിരം ലിറ്ററിന്റെ ടാങ്ക് വേണം. കേരളത്തിന്റെ കൈവശം അതില്ല.വാഗണില്‍ കൊണ്ടു പോകാന്‍ കഴിയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. നേരത്തെ വാഗണില്‍ കേരളത്തില്‍ എത്തിച്ച വെള്ളം ഉപയോഗിക്കാന്‍ പറ്റിയിരുന്നില്ലെന്നതാണ് ഇതിന് കാരണമായി പറയുന്നത്.

തമിഴ്‌നാട്ടില്‍ വരള്‍ച്ച കടുത്തപ്പോള്‍ തിരുവനന്തുപുരത്ത് നിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍ മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ ആവശ്യമില്ലെന്ന് പറഞ്ഞുകൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ ഇത് നിരസിച്ചു. കേരളത്തിന്റെ വാഗ്ദാനം സ്വീകരിക്കാതിരിക്കുന്നത് അപലപനീയമാണെന്ന് ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ ആരോപിച്ചിരുന്നു. വലയുന്ന ജനങ്ങള്‍ക്ക് കേരളത്തിന്റെ സഹായത്തോടെ വെള്ളമെത്തിക്കാന്‍ എടപ്പാടി സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പ്രതിഷേധം ശക്തമായപ്പോഴാണ് കേരളത്തിന്റെ സഹായം സ്വീകരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT