പെരിങ്ങമല മാലിന്യ-വൈദ്യുതി പ്ലാന്റ് ;സര്‍ക്കാര്‍ പിന്‍മാറുന്നു 

പെരിങ്ങമല മാലിന്യ-വൈദ്യുതി പ്ലാന്റ് ;സര്‍ക്കാര്‍ പിന്‍മാറുന്നു 

പുനരാലോചിക്കുന്നുണ്ടെന്ന് എം എല്‍ എ ഡി കെ മുരളി 

തിരുവനന്തപുരം പെരിങ്ങമലയില്‍ മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറുന്നു. ജൈവപ്രാധാന്യവും ആള്‍താമസവുമുള്ള പ്രദേശത്ത് മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെയുള്ള പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പദ്ധതിക്കാവശ്യമായ മറ്റ് സ്ഥലം തേടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. പെരിങ്ങമല പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പുനരാലോചിക്കുകയാണെന്ന് വാമനപുരം എം എല്‍ എ ഡി കെ മുരളി ദ ക്യൂവിനോട് പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയില്‍ പദ്ധതി അവിടെ നിന്ന് മാറ്റണമെന്നാണ് തന്റെ നിലപാട്.

പെരിങ്ങമല മാലിന്യ-വൈദ്യുതി പ്ലാന്റ് ;സര്‍ക്കാര്‍ പിന്‍മാറുന്നു 
‘വിഎസ് വന്നു, എല്ലാം ശരിയാവും’; മാലിന്യ-വൈദ്യുത പ്ലാന്റില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുമെന്ന പ്രതീക്ഷയില്‍ പെരിങ്ങമല
മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയ മറ്റ് പ്രദേശങ്ങള്‍ പോലെയല്ല പെരിങ്ങമല. ഞെളിയന്‍ പറമ്പും ബ്രഹ്മപുരവുമൊക്കെ നിലവില്‍ മാലിന്യം തള്ളുന്ന സ്ഥലങ്ങളാണ്. അവിടെ മാറ്റം വരുത്തേണ്ട പ്രദേശങ്ങളാണ്. പെരിങ്ങമല ഇതില്‍ നിന്ന് വ്യത്യസ്തമായ പ്രദേശമാണ്. പശ്ചിമഘട്ടത്തിന്റെ താഴ്‌വരയാണ്. പാരിസ്ഥിതിക ദുര്‍ബല പ്രദേശമാണ്. അഗസ്ത്യാര്‍മല ബയോസ്ഫിയറിന്റെ ഭാഗമാണ്. ഇത്തരമൊരു ഭൂപ്രദേശത്ത് പദ്ധതി നടപ്പാക്കുന്നതിലെ ആശങ്ക കൊണ്ടാണ് ജനങ്ങള്‍ സമരം ചെയ്തത്. പദ്ധതി സര്‍ക്കാര്‍ പുനരാലോചിക്കുകയാണ്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലുള്ള തീരുമാനം സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും എം എല്‍ എ വ്യക്തമാക്കി. 
 ഡി കെ മുരളി, വാമനപുരം എം എല്‍ എ
ഡി കെ മുരളി, വാമനപുരം എം എല്‍ എ

പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ലോകസഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെട്ടു.

പെരിങ്ങമല മാലിന്യ-വൈദ്യുതി പ്ലാന്റ് ;സര്‍ക്കാര്‍ പിന്‍മാറുന്നു 
നഗരമാലിന്യം എന്തിനാണ് ഞങ്ങളുടെ ഗ്രാമത്തില്‍ തള്ളുന്നത്? വൈദ്യുതി പദ്ധതിക്കെതിരെ പെരിങ്ങമലക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് 

ഖരമാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനത്തെ ഒമ്പത് പദ്ധതികളില്‍ ഒന്ന് പെരിങ്ങമലയിലാണ്. തിരുവനന്തപുരത്ത് നിന്ന് നാല്പത് കിലോമീറ്റര്‍ അകലെയുള്ള ഈ ഗ്രാമത്തിലേക്ക് നഗരത്തിലെ മാലിന്യമെത്തിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള മാലിന്യവും ഇവിടെയാണ് കത്തിക്കാന്‍ തീരുമാനിച്ചിരുന്നത്. പെരിങ്ങമല കൃഷിഫാമിലെ ഏഴാംബ്ലോക്കില്‍ 15 ഏക്കറാണ് പ്ലാന്റിനായി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ളത്. പാലോടിന് സമീപം 18 ആദിവാസി സെറ്റില്‍മെന്റുകളുണ്ട്. ഗോത്രവിഭാഗമായ കാണിക്കാരാണ് ഈ മേഖലയില്‍ താമസിക്കുന്നത്. അപൂര്‍വ്വമായ കണ്ടല്‍വന സസ്യമായ കാട്ടുജാതി(മിരിസ്റ്റിക്ക സസ്റ്റനാന്റ) ഉള്ള പ്രദേശം കൂടിയാണിത്. ഇവിടെ മാലിന്യ പ്ലാന്റ് സ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ ജൂലൈ രണ്ടിന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയിരുന്നു. ഭരണപരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ നേരിട്ടെത്തി പിന്തുണച്ചതോടെ രാഷ്ട്രീയ ശ്രദ്ധ നേടിയെന്നും സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും പിന്‍മാറുമെന്നുമായിരുന്നു സമരസമിതിയുടെ പ്രതീക്ഷ.

ഇവിടെ മാലിന്യ പ്ലാന്റ് സ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ ജൂലൈ രണ്ടിന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയിരുന്നു. ഭരണപരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ നേരിട്ടെത്തി പിന്തുണച്ചതോടെ രാഷ്ട്രീയ ശ്രദ്ധ നേടിയെന്നും സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും പിന്‍മാറുമെന്നുമായിരുന്നു സമരസമിതിയുടെ പ്രതീക്ഷ.

2018 ജൂണ്‍ 9നാണ് പെരിങ്ങമലയിലെ വൈദ്യുതി പ്ലാന്റ് പദ്ധതി തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി പ്രഖ്യാപിച്ചത്. ജില്ലാ കൃഷിത്തോട്ടത്തിലെ ഏഴാം ബ്ലോക്കിലെ 15 ഏക്കറാണ് ഇതിനായി കണ്ടെത്തിയതെന്നും അറിയിച്ചത്. ആ മാസം 12 ന് സമരസമിതി രൂപീകരിച്ചു. ജൂലൈ ഒന്നിന് സമരം തുടങ്ങി. സമരം ഒരു വര്‍ഷം പിന്നിട്ടെങ്കിലും ഒരടി പോലും ഇവര്‍ പിന്നോട്ട് പോയില്ല. ജൂലൈ രണ്ടിന് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരത്തില്‍ പെരിങ്ങമലക്കാര്‍ രാഷ്ട്രീയം മാറ്റിവെച്ച് പങ്കെടുത്തു.

Related Stories

No stories found.
logo
The Cue
www.thecue.in