Around us

മുസ്ലിം ലീഗ് പോഷക സംഘടനകളിലെ അഴിച്ചുപണി: നേതാക്കൾക്കിടയിൽ അസ്വാരസ്യം

എം.എസ്.എഫ്, യൂത്ത് ലീഗ് തുടങ്ങിയ മുസ്ലിം ലീഗ് പോഷക സംഘടനകളുടെ നേതൃത്വത്തിൽ നടന്ന അഴിച്ചുപണിയിൽ നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസം. ഇ ടി മുഹമ്മദ് ബഷീറും മുഈനലി തങ്ങളും ഭാരവാഹി തെരഞ്ഞെടുപ്പിൽ അഭിപ്രായ വ്യത്യാസമറിയിച്ചു. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് ആക്കിയത് ഒരു പ്രവാസി വ്യവസായിയെ ആണ്. പെയ്‌മെന്റ് സീറ്റ് വിതരണമുണ്ടായെന്ന ആരോപണമാണ് ശക്തമായി ഉയരുന്നത്. നിലവിലുള്ള ഭാരവാഹികൾ പോലുമറിയാതെയാണ് പുതിയ യൂത്തലീഗി കമ്മിറ്റിയെ പ്രഖ്യാപിച്ചത്.

നേരത്തെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട ആരോപണത്തിൽ സംഘടനയിൽനിന്നും സസ്‌പെൻഡ് ചെയ്ത സി.കെ സുബൈറിനെ വീണ്ടും യൂത്ത് ലീഗ് ദേശീയ നേതൃത്വത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവാസി വ്യവസായിയായ കോഴിക്കോട് സ്വദേശി കാസിമാണ് എം.എസ.എഫ് ന്റെ പുതിയ വൈസ് പ്രസിഡന്റ്. ഇയാൾ എം.എസ്.എഫ് ന്റെ ഒരു കമ്മിറ്റിയിലും അംഗമായിരുന്നില്ല എന്നതാണ് വിമർശനം. മലയാളിയായ അഡ്വ.വി.കെ.ഫൈസൽ ബാബുവിനെ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായും ടി.പി.അഷറഫലിയെ ഓർഗനൈസിംഗ് സെക്രട്ടറിയായും തെര‍ഞ്ഞെടുത്തു. ചെന്നൈയിൽ ചേർന്ന ദേശീയ നിർവ്വാഹക സമിതി യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. കേരളത്തിൽനിന്നുള്ള അഹമ്മദ് സാജു എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

രാജ്യത്തെ ആറ് തലസ്ഥാന നഗരങ്ങളിൽ മത സൗഹാർദ സദസ്സുകൾ സംഘടിപ്പിക്കാൻ നിർവ്വാഹക സമിതി തീരുമാനിച്ചു. രാജ്യം അപകടത്തിലേക്ക് പോകുമ്പോൾ സൗഹാർദത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനുള്ള ദൗത്യം മുസ്ലിം ലീഗ് ഏറ്റെടുക്കുകയാണ്. ആരാധനാലയ സംരക്ഷണ നിയമം കൃത്യമായി പാലിക്കാൻ വിവിദ സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നും, സെൻസസ് കണക്കെടുക്കാൻ സംസ്ഥാനങ്ങൾക്ക് കൂടി അനുമതി നൽകുന്ന തരത്തിൽ നിയമഭേദഗതി കൊണ്ടുവരണമെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ യോഗം പ്രമേയം പാസ്സാക്കി.

ഒഴുകിപ്പോയതിനെ തിരിച്ചു നല്‍കിയ സൗഹൃദം; ഇടുക്കിയില്‍ ഒലിച്ചുപോയ ട്രാവലറിന് പകരം മറ്റൊന്ന് വാങ്ങി നല്‍കി സുഹൃത്തുക്കള്‍

ഷാഹി കബീറിന്റെ തിരക്കഥ; സൈക്കോളജിക്കൽ ത്രില്ലറുമായി കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും

'ഒരു സിനിമയ്ക്കായി ഇത്രത്തോളം ചെയ്യേണ്ടതുണ്ടോ എന്ന് ചിന്തിക്കാത്ത നടൻ വേണമായിരുന്നു'; ധ്രുവിനെക്കുറിച്ച് മാരി സെൽവരാജ്

‘ആർക്കറിയാം’ എന്റെ കംഫർട്ട് സോൺ ബ്രേക്ക് ചെയ്ത സിനിമ: ഷറഫുദ്ദീൻ

അവാർഡ് നിഷേധത്തിൽ പ്രതികരിക്കാതിരുന്നത് ഇ.ഡി. ഭയം കൊണ്ട്, കലാകാരൻമാർ മൗനം പാലിക്കാൻ നിർബന്ധിതരാകുന്നു: ബ്ലെസി

SCROLL FOR NEXT