Around us

പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന അലന്റെ അപേക്ഷ കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് വിട്ടു; തീരുമാനം രണ്ട് ദിവസത്തിനകം

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി ജയിലിലടച്ച വിദ്യാര്‍ത്ഥി അലന്‍ ഷുഹൈബിനെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന അപേക്ഷയില്‍ തീരുമാനം എടുക്കാന്‍ കണ്ണൂര്‍ സര്‍വകലാശാലയോട് ഹൈക്കോടതി നിര്‍ദേശിച്ചു. രണ്ട് ദിവസത്തിനകം തീരുമാനമെടുക്കണം. ഇക്കാര്യം ജയില്‍ അധികൃതര്‍ വഴി അലന്‍ ഷുഹൈബിനെ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അലന്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ മൂന്നാം സെമസ്റ്റര്‍ നിയമവിദ്യാര്‍ത്ഥിയാണ്. ചൊവ്വാഴ്ച ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് അലന്‍ ഹൈക്കോടതിയെ സമീപിച്ചത്. പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന നിലപാടാണ് എന്‍ഐഎ കോടതിയില്‍ അറിയിച്ചിരിക്കുന്നത്.

സര്‍വകലാശാല അനുമതി നല്‍കുകയാണെങ്കില്‍ ചൊവ്വാഴ്ചത്തെ പരീക്ഷ പ്രത്യേകം എഴുതാന്‍ അവസരം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാം സെമസ്റ്ററിലെ പരീക്ഷ എഴുതാന്‍ ആവശ്യമായ ഹാജര്‍ ഉണ്ടെന്നാണ് അലന്റെ വാദം.തുടര്‍ച്ചയായി 15 ദിവസം ഹാജരായില്ലെന്ന് കാണിച്ച് അലനെ കോഴ്‌സില്‍ നിന്നും സര്‍വകലാശാലയും കോളേജും പുറത്താക്കിയിരുന്നു.

ആരംഭിക്കലാമാ!!! 'തലൈവർ 173' ഒരുക്കുന്നത് 'ഡോൺ' സംവിധായകൻ സിബി ചക്രവർത്തി

മലയാളത്തിന്‍റെ വാനമ്പാടിക്കൊപ്പം പാടുന്നതിന്റെ സന്തോഷം പങ്കുവെച്ച് റിമി ടോമി; 'ആരാണേ ആരാണേ...' നാളെ പുറത്തിറങ്ങും

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

SCROLL FOR NEXT