Around us

ഒമ്പത്, പത്ത് ക്ലാസുകളിലും ഉച്ചഭക്ഷണം നല്‍കാനൊരുങ്ങി സര്‍ക്കാര്‍; ആഴ്ച്ചയില്‍ രണ്ട് ദിവസം മുട്ട നല്‍കാനും നിര്‍ദ്ദേശം

THE CUE

ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും ഉച്ച ഭക്ഷണം നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി 9, 10 ക്ലാസുകളിലേക്ക് വ്യാപിപ്പിക്കുന്നതിനായി അടുത്ത വാര്‍ഷിക പദ്ധതിയില്‍ 150 കോടി രൂപ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ആസൂത്രണ ബോര്‍ഡിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ച്ചയില്‍ രണ്ട് ദിവസം മുട്ട നല്‍കാന്‍ 46 കോടി രൂപ അനുവദിക്കാനുള്ള നിര്‍ദ്ദേശവും മുന്നോട്ടുവെയ്ക്കും. തദ്ദേശഭരണസ്ഥാപനങ്ങളുടെ പിന്തുണയോടെ പ്രഭാത ഭക്ഷണം ഏര്‍പ്പെടുത്തും. ഉച്ചഭക്ഷണത്തിനുള്ള അരി സ്‌കൂളില്‍ സപ്ലൈകോ എത്തിക്കുന്ന പൈലറ്റ് പ്രൊജക്ട് പിറവം എഇഒയുടെ കീഴിലുള്ള 43 സ്‌കൂളുകളില്‍ നടപ്പാക്കാനും വിജയം വിലയിരുത്തിയ ശേഷം വ്യാപിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

സംസ്ഥാന സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ നിന്നും  

നിലവില്‍ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളിലെ 1 മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് ഉച്ച ഭക്ഷണം നല്‍കുന്നത്. സര്‍ക്കാര്‍ അംഗീകൃത സ്‌പെഷ്യല്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും ഉച്ച ഭക്ഷണം ലഭ്യമാണ്.

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

SCROLL FOR NEXT