Around us

സ്വര്‍ണക്കടത്തിനായി 'സിപിഎം കമ്മിറ്റി'യെന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പ് ; സരിത്തിന്റെ മൊഴി പുറത്ത്

സ്വര്‍ണക്കടത്തിനായി സിപിഎം കമ്മിറ്റി എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയിരുന്നുവെന്ന് സരിത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴി പുറത്ത്. സന്ദീപ് നായരാണ് ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയത്. തന്നെയും, കെടി റമീസ്, സ്വപ്‌ന എന്നിവരെയും സന്ദീപ് അതില്‍ ചേര്‍ത്തെന്നും സരിത്തിന്റെ മൊഴിയിലുണ്ട്.

സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി ഫൈസല്‍ ഫരീദിനെ തനിക്ക് നേരിട്ട് അറിയില്ല. റമീസിനാണ് ഫൈസലുമായി നേരിട്ട് ബന്ധമെന്നുമാണ് സരിത്ത് അന്വേഷണസംഘത്തോട് പറഞ്ഞിരിക്കുന്നത്. അതേസമയം കസ്റ്റംസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ട് ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മാണ പദ്ധതി തന്റെ ആശയമായിരുന്നുവെന്ന ശിവശങ്കറിന്റെ മൊഴി നേരത്തേ പുറത്തുവന്നിരുന്നു. യുഎഇ കോണ്‍സുലേറ്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് മിനിട്ട്‌സ് ഉണ്ടായിരുന്നില്ലെന്നുമാണ് ഇഡിയുടെ ചോദ്യം ചെയ്യലില്‍ അദ്ദേഹം വ്യക്തമാക്കിയത്.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT