'ശശി പഴയ കോണ്‍ഗ്രസ്സുകാരന്‍'; സഖാവ് പുഷ്പന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ പി ജയരാജന്‍

'ശശി പഴയ കോണ്‍ഗ്രസ്സുകാരന്‍'; സഖാവ് പുഷ്പന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ പി ജയരാജന്‍

കൂത്തുപറമ്പ് വെടിവെപ്പിന്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരന്‍ പുതുക്കുടി ശശി ബിജെപിയില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. ശശി പഴയ കോണ്‍ഗ്രസ്സുകാരനാണെന്ന് പി ജയരാജന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ശശി ഒരിക്കലും സിപിഎം അംഗമായിരുന്നില്ല. സ്വന്തം മകന്റെ കല്യാണത്തിന് പോലും പുഷ്പനും പാര്‍ട്ടി സഖാക്കളും നിര്‍ബന്ധിച്ചതുകൊണ്ട് മാത്രം പങ്കെടുത്ത ആളാണ്. മകന്റെ പേരില്‍ ചൊക്ലി പൊലീസില്‍ പരാതി കൊടുത്ത മാനസികാവസ്ഥക്കാരനുമാണ്. അത്തരം ആളുകളെ മാത്രമേ കേരളത്തില്‍ ബിജെപിക്ക് ലഭിക്കുകയുള്ളൂ. ഇങ്ങനെ നാടും കുടുംബവും പുറംതള്ളിയ ആളുകളെ ഇനിയും അന്വേഷിച്ച് ബിജെപിക്ക് പരസ്യം കൊടുക്കാം. പുഷ്പന്റെ ഏട്ടന്‍ ബിജെപിയില്‍ പോയോയെന്ന് മുസ്ലിംലീഗ്, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, കോണ്‍ഗ്രസ് എന്നിവയുടെ പ്രവര്‍ത്തകര്‍ കമന്റുകള്‍ ഉയര്‍ത്തുന്നു. എന്നാല്‍ സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലാത്ത പഴയ കോണ്‍ഗ്രസ്സുകാരനായ ശശി ബിജെപിയില്‍ പോയെന്ന് കേട്ടപ്പോള്‍ ആ പാര്‍ട്ടിക്കാരേക്കാള്‍ സന്തോഷം ഇവര്‍ക്കാണെന്നും ജയരാജന്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയങ്കരനായ സഖാവ് പുഷ്പന്‍റെ സഹോദരന്‍മാരില്‍ ഒരാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നുവെന്നു കൊട്ടിഘോഷിച്ചുകൊണ്ട് സംഘപരിവാര്‍ പ്രചരണം നടത്തുകയാണ്. ഈ സഹോദരന്‍ ഒരിക്കലും സി.പി.ഐ.എം അംഗമായിരുന്നില്ല. സ്വന്തം മകന്‍റെ കല്ല്യാണത്തിനു പോലും പുഷ്പനും പാര്‍ട്ടി സഖാക്കളും നിര്‍ബന്ധിച്ചതുകൊണ്ട് മാത്രം പങ്കെടുത്ത ആളാണെന്നു പറഞ്ഞാല്‍ കുടുംബമുളള എല്ലാവര്‍ക്കും ആളുടെ സ്വഭാവം മനസ്സിലാകും. മാത്രവുമല്ല സ്വന്തം മകന്‍റെ പേരില്‍ ചൊക്ലി പോലീസില്‍ പരാതി കൊടുത്ത മാനസികാവസ്ഥകാരനുമാണ്. അത്തരം ആളുകളെ മാത്രമേ കേരളത്തില്‍ ബി.ജെ.പിക്ക് ലഭിക്കുകയുളളു. ഇങ്ങനെ നാടും കുടുംബവും പുറം തളളിയ ആളുകളെ ഇനിയും അന്വേഷിച്ച് ബി.ജെ.പിക്ക് പരസ്യം കൊടുക്കാം. മലബാറില്‍ ഒരു ചൊല്ലുണ്ട് ‍" കൊല്ലന്റെ ആലയിലെ തുരുമ്പ്‌ കൊണ്ട്‌ ആയുധം ഉണ്ടാക്കാൻ കഴിയില്ല എന്ന്.ഇതാണ് ബി.ജെ.പിക്ക് ജനങ്ങള്‍ കൊടുക്കുന്ന മറുപടി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കഴിഞ്ഞ ദിവസം ഞാനിട്ട പോസ്റ്റിനു കീഴെ മുസ്ലിം ലീഗിലെ തീവ്ര ചിന്താഗതിക്കാരും എസ്‌ ഡി പി ഐക്കാരും ജമാത്തെ ഇസ്ലാമിക്കാരും കോൺഗ്രസ്സുകാരും "പുഷ്‌പന്റെ ഏട്ടൻ ബിജെപിയിൽ പോയേ" എന്ന കമന്റുകൾ കുത്തി നിറച്ചതായി കണ്ടു.സിപിഐഎമ്മുമായി യാതൊരു ബന്ധവുമില്ലാത്ത പഴയ കോൺഗ്രസ്സുകാരനായ ശശി ബിജെപിയിൽ പോയെന്ന് കേട്ടപ്പോ ബിജെപി കാരെക്കാളും സന്തോഷം കാണിക്കുന്ന ഇവർ ഏറ്റവുമൊടുവിൽ കോൺഗ്രസ്സ്‌ അഖിലേന്ത്യാ നേതാക്കന്മാരായ ജ്യോതിരാജ സിന്ധ്യയും ഖുശ്ബുവും ബിജെപിയിൽ ചേർന്നപ്പോൾ ഒരു വാക്ക്‌ കൊണ്ട്‌ പോലും പ്രതികരിച്ചതായി കണ്ടില്ല.കോൺഗ്രസ്സ്‌ എന്നത് ബിജെപിയിലേക്ക്‌ ആളുകളെ റിക്രൂട്ട്‌ ചെയ്യുന്ന ഏജൻസിയായി മാറിയിരിക്കുന്നു.കോൺഗ്രസ്സിലേയും ലീഗിലേയും ചിന്തിക്കുന്ന പ്രവർത്തകർ ഇത്‌ തിരിച്ചറിയുന്നുണ്ട്‌.

Related Stories

No stories found.
logo
The Cue
www.thecue.in