Around us

ട്വന്റി ട്വന്റിക്ക് പിന്തുണ; കേരളത്തിന് മാതൃകയെന്ന് ശ്രീനിവാസന്‍

ട്വന്റി-ട്വന്റിക്ക് പിന്തുണ പ്രഖ്യാപിച്ച് ശ്രീനിവാസന്‍. ട്വന്റി-ട്വന്റിയെ കേരളത്തിന് മാതൃകയാക്കാവുന്നതാണ്. നവോത്ഥാനത്തിന് വേണ്ടി നിലകൊള്ളുന്ന വ്യക്തിയാണെന്ന് താന്‍ പറയാറില്ല. കാരണം നവോത്ഥാനം എന്താണെന്ന് തനിക്ക് അറിയില്ല. ച്യവനപ്രാശം പോലെ എന്തെങ്കിലുമാണോ നവോത്ഥാനമെന്നും ശ്രീനിവാസന്‍ മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.

ട്വന്റി-ട്വന്റിക്ക് നേതൃത്വം നല്‍കുന്ന സാബു ജേക്കബ് നന്‍മ നിറഞ്ഞ വ്യക്തിയാണെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ട്വന്റി-ട്വന്റി എറണാകുളം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മത്സരിക്കുന്നുണ്ട്. അവര്‍ അതില്‍ വിജയിക്കുകയാണെങ്കില്‍ കേരളത്തിന് മാതൃകയാണ്.കേരളത്തില്‍ ട്വന്റി-ട്വന്റി സജീവമാകാന്‍ അത് കാരണമാകുമെന്നും ശ്രീനിവാന്‍ പറഞ്ഞു.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗത്വമെടുക്കാനോ അതിലൂടെ നേട്ടമുണ്ടാക്കാനോ തനിക്ക് ലക്ഷ്യമില്ല. രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്ന താരങ്ങള്‍ക്ക് അധികം വൈകാതെ നല്ല ബുദ്ധി തോന്നുമെന്നാണ് തനിക്ക് തോന്നുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു.

മതനിരപേക്ഷതയും സുസ്ഥിര വികസനവും തട്ടിപ്പാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. എല്ലാ മതങ്ങളും സംഘടിതരാണ്. തമ്മിലടിക്കണമെന്ന ചിന്തയാണുള്ളത്. അതാണോ മതനിരപേക്ഷതയെന്ന് ശ്രീനിവാസന്‍ ചോദിച്ചു.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT