Around us

മുസ്ലിം ലീഗ് ബാധ്യത, ഈ വർഗീയ പാർട്ടിയെ ചുമന്ന് കോൺഗ്രസ് അധഃപതിച്ചതായി കെമാൽപാഷ

മുസ്‌ലിം ലീഗ് എന്ന വർഗീയപ്പാർട്ടിയെ ചുമന്ന് കൊണ്ട് കോൺഗ്രസ് അധഃപതിക്കുകയാണെന്ന് ഹൈക്കോടതി മുൻ ജഡ്ജി ജസറ്റിസ് കെമാൽപാഷ. അഴിമതികൾ ധാരാളമുള്ള മുസ്ലിം ലീഗ് പാർട്ടി കോൺഗ്രസ്സിന് ഒരു ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂസ് കേരളം എന്ന പ്രാദേശിക വീഡിയോ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെമാൽ പാഷയുടെ പ്രതികരണം

കത്വ പെൺകുട്ടിക്ക് വേണ്ടി പണപ്പിരിവ് നടത്തി ലീഗ് തട്ടിപ്പ് നടത്തുകായായിരുന്നു. ഈ വർഗീയപ്പാർട്ടിയെ ഒക്കെ ചുമന്നു കൊണ്ട് നടന്ന് കോൺഗ്രസ് അധഃപതിക്കുകയാണ്. അവരൊരു ബാധ്യതയാണ് കോൺഗ്രസിന്. കാരണം അഴിമതികൾ എന്തു മാത്രമാണ്. മരിച്ചു പോയൊരു പെൺകുട്ടിയുടെ പേരിൽ പണം പിരിക്കുക. അതിനെ കുറച്ച് കണക്കൊന്നുമില്ല. അവിടെ ആർക്കുമൊന്നും കൊടുത്തിട്ടുമില്ല. ലീഗ് മുസ്ലീങ്ങളെ പ്രതിനിധീകരിക്കുന്നില്ല

ഭരണത്തുടർച്ച ഉണ്ടാകില്ലെന്ന് ഞാൻ കരുതിയിരുന്നു. ഭക്ഷണക്കിറ്റാണ് ഇടതു മുന്നണിക്ക് ചരിത്ര വിജയം നൽകിയത് പ്രതിപക്ഷം കുത്തഴിഞ്ഞതാണെന്ന ധാരണയൊന്നും എനിക്കില്ല . കക്ഷി രാഷ്ട്രീയത്തെ കുറിച്ച് എന്റെ അറിവ് പരിമിതമാണ്. വിശക്കുന്ന ജനങ്ങൾ ഇഷ്ടപ്പെടുന്നത് പിണറായി വിജയൻ വച്ചുനീട്ടുന്ന ഭക്ഷണക്കിറ്റാണ്, അല്ലാതെ എന്റെ ഉപദേശങ്ങളോ നിർദ്ദേശങ്ങളോ അല്ല. വിശപ്പിന്റെ മുമ്പിൽ ഉപദേശമൊന്നും വിലപ്പോവില്ല.

' പിണറായി വിജയനെ തെറ്റായ ദിശയിലേക്ക് ഉപദേശികൾ നയിച്ചിട്ടുണ്ട്. അവരെയൊക്കെ കളയുന്നതാണ് നല്ലത് . കഴിഞ്ഞ മന്ത്രിസഭയിൽ മന്ത്രി ജി സുധാകരനായിരുന്നു ഏറ്റവും വലിയ പ്രതിച്ഛായയുള്ള മന്ത്രി. അഴിമതി തീരെയില്ല. പ്രതിച്ഛായയുള്ള സുധാകരനെ മാറ്റി നിർത്തി മറ്റൊരാളെ മത്സരിപ്പിക്കാൻ പിണറായി തയ്യാറായി. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. അതു പോലെയാണ് തോമസ് ഐസകും രവീന്ദ്രനാഥും. മിടുക്കരായ മന്ത്രിമാരെ മാറ്റി നിർത്തുവാൻ അദ്ദേഹം തയ്യാറായി. അവിടെ കുടുംബാധിപത്യമൊന്നും പ്രശ്‌നമല്ല. തുടർഭരണം കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമാണ്'

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT