രാഹുല്‍ ഗാന്ധി 
Around us

‘കശ്മീര്‍ ആഭ്യന്തരപ്രശ്‌നം’; പാകിസ്താനുള്‍പ്പെടെ ആരും ഇടപെടേണ്ടെന്ന് രാഹുല്‍ ഗാന്ധി

THE CUE

കശ്മീര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് മുന്‍ ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും കശ്മീര്‍ ആഭ്യന്തര പ്രശ്‌നമാണെന്ന നിലപാടിനൊപ്പമാണെന്ന് രാഹുല്‍ പറഞ്ഞു. പാകിസ്താനോ അല്ലെങ്കില്‍ മറ്റേതെങ്കിലും വിദേശരാജ്യത്തിനോ വിഷയത്തില്‍ ഇടപെടാന്‍ യാതൊരു അവകാശവുമില്ല. കശ്മീരിലെ അക്രമസംഭവങ്ങളില്‍ കോണ്‍ഗ്രസ് എംപി പാകിസ്താനെ കുറ്റപ്പെടുത്തുകയും ചെയ്തു.

ജമ്മു കശ്മീരില്‍ അക്രമസംഭവങ്ങളുണ്ടാകുന്നു. ലോകത്താകമാനം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നവരായി അറിയപ്പെടുന്ന പാകിസ്താനാണ് ഈ അക്രമങ്ങള്‍ക്ക് പ്രകോപനം നല്‍കുന്നതും പിന്തുണയ്ക്കുന്നതും.
രാഹുല്‍ ഗാന്ധി

ഏറെ പേര്‍ പിന്തുണയ്ക്കുന്നുണ്ടെങ്കിലും കടുത്ത വിമര്‍ശനവും രാഹുല്‍ ഗാന്ധി നേരിടുന്നുണ്ട്. രാഹുല്‍ ഗാന്ധി പരിഹാസകരമായ ഇത്തരം നിലപാടെടുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുകയാണ്, കശ്മീര്‍ വിഷയത്തില്‍ നെഹ്‌റു യുന്‍ സുരക്ഷാ കൗണ്‍സിലില്‍ പോയി എന്നതിനര്‍ത്ഥം അത് അന്താരാഷ്ട്ര വിഷയമാണ് എന്നതാണ് നിങ്ങളുടെ മുത്തശ്ശി ഇന്ദിരാ ഗാന്ധി പാകിസ്താനുമായി ഷിംല കരാര്‍ ഒപ്പിട്ടത് കശ്മീര്‍ ആഭ്യന്തര വിഷയമല്ല എന്നതിന് തെളിവാണ്, നിങ്ങളുടെ മുത്തശ്ശന്റെ വാഗ്ദാനങ്ങള്‍ക്ക് എതിരാണ് ഈ നിലപാട് എന്നിങ്ങനെയും പ്രതികരണങ്ങളുണ്ട്.

രാഹുലിന്റെ ട്വീറ്റിന് പിന്നാലെ പിന്തുണയുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്തെത്തി. ഇതായിരുന്നു കോണ്‍ഗ്രസിന്റെ എക്കാലത്തേയും നിലപാട്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ രീതിയെ ആണ് തങ്ങള്‍ എതിര്‍ത്തത്. കാരണം ആ റദ്ദാക്കല്‍ രീതി ഭരണഘടനയേയും ജനാധിപത്യമൂല്യങ്ങളേയും ആക്രമിക്കുന്നതായിരുന്നു. തങ്ങളുടെ നിലപാട് തരമാക്കാന്‍ പാകിസ്താന്‍ തുനിയേണ്ടതില്ലെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT