Around us

‘മുമ്പ് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു, പതിവായി ശാഖയില്‍ പോയിരുന്നു’, തിരിച്ചറിവ് വന്നതോടെ മാറിയെന്ന് കണ്ണന്‍ ഗോപിനാഥന്‍ 

THE CUE

കോളേജില്‍ പഠിക്കുന്ന കാലത്തുവരെ താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നുവെന്ന് വെളിപ്പെടുത്തി, രാജിവെച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. തിരിച്ചറിവ് വന്നതോടെ ആര്‍എസ്എസ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നുവെന്നും കണ്ണന്‍ ഗോപിനാഥന്‍ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോളേജില്‍ പഠിക്കുന്ന സമയത്ത് അവരുടെ വേഷമൊക്കെ ധരിച്ച് പതിവായി ശാഖയില്‍ പോകുമായിരുന്നു. ഒരിക്കല്‍ ആര്‍എസ്എസ് റാലിക്കായി റാഞ്ചിവരെ പോയിട്ടുണ്ട്. അവരുടെ ദേശസങ്കല്‍പ്പം വേറെയാണെന്നും, തിരിച്ചറിവ് വന്നതോടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തനം അവസാനിപ്പിച്ചതെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.

സിവില്‍ സര്‍വീസില്‍ നിന്ന് ഏറെ നിരാശയോടെയാണ് രാജിവെച്ചതെന്നും കണ്ണന്‍ ഗോപിനാഥന്‍ വ്യക്തമാക്കി. കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങളോട് വിയോജിച്ചാണ് മലയാളി ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന കണ്ണന്‍ ഗോപിനാഥന്‍ രാജിവെച്ചത്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT