സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ, മറ്റു നഴ്‌സുമാര്‍ നിരീക്ഷണത്തില്‍ 

സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ, മറ്റു നഴ്‌സുമാര്‍ നിരീക്ഷണത്തില്‍ 

സൗദിഅറേബ്യയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയായ യുവതിയെ അസീര്‍ സെന്‍ട്രല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. സൗദിയിലെ അല്‍ ഹയത് നാഷണല്‍ ആശുപത്രിയിലെ ജീവനക്കാരിയാണ് യുവതി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ, മറ്റു നഴ്‌സുമാര്‍ നിരീക്ഷണത്തില്‍ 
കൊറോണ വൈറസ്: സംസ്ഥാനത്തും ജാഗ്രത, നിരീക്ഷണം ശക്തമാക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം 

ആശുപത്രിയിലെ ഫിലിപ്പീന്‍ സ്വദേശിയായ നഴ്‌സിനും കൊറോണ പിടിപെട്ടിട്ടുണ്ട്. ഫിലിപ്പീന്‍ സ്വദേശിക്കായിരുന്നു ആദ്യം രോഗം പിടിപെട്ടതെന്നാണ് ആശുപത്രിയിലെ മറ്റ് മലയാളി നഴ്‌സുമാര്‍ പറയുന്നത്. ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് ഏറ്റുമാനൂര്‍ സ്വദേശിനിയിലേക്ക് വൈറസ് പകര്‍ന്നത്. രോഗിയെ പരിചരിച്ച മറ്റു നഴ്‌സുമാരും നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്. വൈറസ് പടരുന്നത് ഭയന്ന് പല ജീവനക്കാരും ആശുപത്രിയിലേക്ക് എത്തുന്നില്ല. രോഗവിവരം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചുവെക്കുകയാണ് ആശുപത്രി അധികൃതരെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ, മറ്റു നഴ്‌സുമാര്‍ നിരീക്ഷണത്തില്‍ 
ചൈനയിലുള്ള ഇന്ത്യന്‍ പ്രവാസിക്ക് കൊറോണ വൈറസ് ; ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

അതേസമയം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിമാനത്താവങ്ങള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയതായും ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചിരുന്നു. ചൈനയില്‍ പോയി തിരികെ എത്തുന്നവര്‍ അതത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായി ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in