Around us

രാജ്യദ്രോഹക്കേസില്‍ കങ്കണക്കും സഹോദരിക്കും മുംബൈ പൊലീസിന്റെ സമന്‍സ്; 26, 27 തിയതികളില്‍ ഹാജരാകണം

രാജ്യദ്രോഹക്കേസില്‍ നടി കങ്കണ റണാവത്തിനും സഹോദരി രംഗോലി ചന്ദേലിനും മുംബൈ പൊലീസിന്റെ സമന്‍സ്. ഈ മാസം 26, 27 തിയതികളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് കാണിച്ചാണ് സമന്‍സെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

മുംബൈ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശമനുസരിച്ച് ഇരുവര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കങ്കണ ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയ വിഭജനമുണ്ടാക്കാനും ശ്രമിക്കുന്നുവെന്ന് കാണിച്ച് ഒരു കാസ്റ്റിങ് ഡയറക്ടര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു നടപടി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിനെതിരെ ആരോപണങ്ങളുമായി കങ്കണ രംഗത്തെത്തിയിരുന്നു. നടിയുടെ പരാമര്‍ശങ്ങള്‍ മഹാരാഷ്ട്രസര്‍ക്കാരുമായുള്ള വാക്‌പോരിനും കാരണമായി. മുംബൈ പാക്കിസ്താന്‍ അധിനിവേശ കാശ്മീരാണെന്ന പരാമര്‍ശമായിരുന്നു ഭരണകക്ഷിയായ ശിവസേനയെ ചൊടിപ്പിച്ചത്. അനധികൃതമായി നിര്‍മ്മിച്ച നടിയുടെ മുംബൈയിലെ ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റിയതിന് പിന്നാലെയും വിവാദപരാമര്‍ശം നടി ആവര്‍ത്തിച്ചിരുന്നു.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT