Around us

'എന്നെ പൂട്ടിയാൽ നിന്നെയും പൂട്ടും'; ട്വിറ്ററിന് ടിക് ടോക്കിന്റെ ഗതിവരുമെന്ന ഭീഷണിയുമായി കങ്കണ

ട്വിറ്ററിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തുമെന്ന ഭീഷണയുമായി ബോളിവുഡ് താരം കങ്കണ റണൗട്ട്. ചൈനയുടെ കളിപ്പാട്ടമായ ട്വിറ്റർ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും ചൈനീസ് ടിക് ടോക് നിരോധിച്ചതുപ്പോലെ ട്വിറ്ററും ഇന്ത്യയിൽ നിരോധിക്കുമെന്നും കങ്കണ ട്വിറ്ററിലൂടെ മുന്നറിയിപ്പ് നൽകി. ട്വിറ്റർ സിഇഒ ജാക്ക് ഡോർസിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു കങ്കണയുടെ ട്വീറ്റ്.

കങ്കണയുടെ ട്വീറ്റ്

ഞാൻ നിയമവിരുദ്ധയുമായി യാതൊന്നും ചെയ്തിട്ടില്ല. എങ്കിലും ചൈനീസ് കളിപ്പാട്ടമായ ട്വിറ്റർ എന്റെ അക്കൗണ്ട് പൂട്ടിക്കുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്. എന്നെങ്കിലും ഞാൻ ഇവിടെ നിന്ന് പോവുകയാണെങ്കിൽ നിന്നെയും കൊണ്ടായിരിക്കും പോവുക. ചൈനീസ് ടിക് ടോക് നിരോധിച്ചത് പോലെ നിന്നെയും ബാൻ ചെയ്യും.

കങ്കണയുടെ അക്കൗണ്ടിൽ നിന്നും കർഷക സമരവുമായി ബന്ധപ്പെട്ട ട്വീറ്റുകൾ നീക്കം ചെയ്തിരുന്നു. ഇതിനെതിരെയായിരുന്നു കങ്കണയുടെ ട്വീറ്റ്. എന്നാൽ വിദ്വേഷ പ്രചാരണവുമായി ബന്ധപ്പെട്ടുള്ള ചില മാർഗനിർദേശങ്ങൾ കങ്കണ ലംഘിച്ചെന്നായിരുന്നു ട്വിറ്റർ നൽകിയ വിശദീകരണം. ക്രിക്കറ്റ് താരം രോഹിത് ശർമ്മ ബോളീവുഡ് താരം തപ്സി പന്നു എന്നിവർക്കെതിരെയുള്ള കങ്കണയുടെ ട്വീറ്റുകളായിരുന്നു നീക്കം ചെയ്തത്. രോഹിത് ശർമ്മയ്‌ക്കെതിരെ കങ്കണ ഉപയോഗിച്ച വാക്കാണ് വിവാദമായത് . കർഷക സമരത്തിന് പിന്തുണ അറിയിച്ച അമേരിക്കൻ പോപ്പ് ഗായിക റിഹാനയെ ‘വിഡ്ഢി ’ എന്നായിരുന്നു കങ്കണ അഭിസംബോധന ചെയ്തത്.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT