Around us

ട്വിറ്ററിലൂടെ മോദിയെ വിമര്‍ശിച്ചു; ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെ അഞ്ചോളം വകുപ്പുകള്‍ ചുമത്തി ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തു

ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് ഗുജറാത്തിലെ വഡ്ഗാം മണ്ഡലത്തിലെ എം.എല്‍.എ ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച 11.30യോടെയായിരുന്നു അറസ്റ്റ്. ഗുജറാത്തിലെ വീട്ടില്‍ നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എം.കെ ഗാന്ധിയെ വധിച്ച നാഥൂറാം ഗോഡ്‌സയെ പിന്തുണയ്ക്കുന്നയാള്‍ എന്ന് ജിഗ്നേഷ് വിശേഷിപ്പിച്ചിരുന്നു. ഗോഡ്‌സയെ ദൈവമായി കാണുന്ന മോദി ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷത്തിനെതിരെയും സമാധാനത്തിനും ഐക്യത്തിനും വേണ്ടി അഭ്യര്‍ത്ഥിക്കണമെന്നായിരുന്നു ജിഗ്നേഷ് ട്വീറ്റിലൂടെ പറഞ്ഞത്.

ജിഗ്നേഷിനെ അറസ്റ്റ് ചെയ്യാന്‍ വന്ന പൊലീസുകാര്‍ എഫ്.ഐ.ആറിന്റെ പകര്‍പ്പ് കൈവശം വെച്ചില്ലെന്നും എന്ത് കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയതെന്ന് വെളിപ്പെടുത്താന്‍ തയ്യാറായില്ലെന്നും അറസ്റ്റ് നടക്കുമ്പോള്‍ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു.

അസമിലെ അനൂപ് കുമാര്‍ ഡേ യുടെ പരാതി പ്രകാരമാണ് പൊലീസ് ക്രിമിനല്‍ ഗൂഢാലോചന, വിദ്വേഷം പ്രചരിപ്പിക്കല്‍, തുടങ്ങി അഞ്ചോളം ഗുരുതരമായ വകുപ്പുകള്‍ ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

സ്വതന്ത്ര എം.എല്‍.എയായി ഗുജറാത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ജിഗ്നേഷ് മേവാനി 2019 സെപ്തംബറില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

SCROLL FOR NEXT