കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാലിന്‍ ദാസ്

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാലിന്‍ ദാസ്
Published on
Summary

സ്റ്റാലിന്‍ ദാസ് എന്ന സൈക്കോപാത്തിന്റെയും അയാളെ തളയ്ക്കാനിറങ്ങിയ നത്ത് (വിനായകന്‍) എന്ന പോലീസ് ഓഫീസറുടെയും കഥയാണ് കളങ്കാവല്‍ എന്ന് പറയാം. സിനിമയില്‍ വന്നുപോകുന്ന മറ്റ് കഥാപാത്രങ്ങളും ഇരുപത്തൊന്ന് സ്ത്രീകളുമെല്ലാം സിനിമയുടെ ആഖ്യാനം മുന്നോട്ട് കൊണ്ട് പോകുന്നവര്‍ മാത്രമാണ്.

മമ്മൂട്ടി കമ്പനി നിര്‍മിച്ച ഏഴാമത്തെ ചിത്രമാണ് കളങ്കാവല്‍. ജിതിന്‍ കെ. ജോസ് ആണ് സംവിധാനം. ജിതിനും ജിഷ്ണു ശ്രീകുമാറും ചേര്‍ന്നാണ് രചന. മമ്മൂട്ടി വിനായകന്‍ എന്നീ പ്രധാന നടന്മാര്‍ക്ക് പുറമെ ജിബിന്‍ ഗോപിനാഥ്, രജിഷ വിജയന്‍, ശ്രുതി രാമച3ന്ദ്രന്‍, മാളവിക മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒരു അന്വേഷണാത്മക സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഈ സിനിമ പൂര്‍ണാര്‍ത്ഥത്തില്‍ ആര്‍ട്ട് സിനിമയോ കച്ചവട സിനിമയോ അല്ല. ബാബു രാമചന്ദ്രന്‍ അവതരിപ്പിക്കുന്ന വല്ലാത്ത കഥയില്‍ കൂടി വെളിപ്പെട്ട സയനൈഡ് മോഹനന്റെ കഥയാണ് കളങ്കാവല്‍ ആശ്രയിച്ചത്. എങ്കിലും ആ കഥ അതേപടി സിനിമയാക്കുകയല്ല ചെയ്തത്. നന്നായി ഗവേഷണം ചെയ്ത് രൂപപ്പെടുത്തിയ ഒരു തിരക്കഥയുടെ കെട്ടുറപ്പ് സിനിമക്ക് ചാരുതയും മുഷിപ്പില്ലായ്മയും പ്രദാനം ചെയ്യുന്നുണ്ട്.

മനുഷ്യനെ കൊല്ലുമ്പോഴുള്ള ഹരം മനുഷ്യന്‍ അനുഭവിക്കുന്നു എന്ന സംഗതി ഈ സിനിമയിലെ വിശകലന വസ്തുതയാണ്. ഒരു മനുഷ്യന്റെ പെരുമാറ്റത്തെ നിര്‍ണ്ണയിക്കുന്ന ജൈവികപരവും സാമൂഹികപരവും മനഃശാസ്ത്രപരവുമായ ഘടകങ്ങള്‍ തമ്മിലുള്ള സങ്കീര്‍ണ്ണ ഇടപെടലുകളാണ് അക്രമവും ഹിംസയും.

കെ.ജി.ജോര്‍ജ് സംവിധാനവും തിരക്കഥയുമെല്ലാം നിര്‍വഹിച്ച് 1982ല്‍ വന്ന യവനികയും 1990ല്‍ വന്ന ഈ കണ്ണി കൂടി എന്ന സിനിമയും അടിസ്ഥാനപരമായി കുറ്റാന്വേഷണ സിനിമകളാണ്. യവനിക ഈ ജോണറിലെ ആദ്യ മലയാള സിനിമയാണ്. ഈ ജോണറില്‍ പിന്നീട് വന്ന മിക്ക മലയാള സിനിമകളും യവനികയിലെ അന്വേഷണ രീതി, ചോദ്യം ചെയ്യല്‍ രീതി, കുറ്റകൃത്യം തുടങ്ങിയവയുടെ പല മട്ടിലുള്ള തുടര്‍ച്ചയാണ്. ഈ കണ്ണി കൂടി എന്ന സിനിമ സ്വീകരിച്ച പ്യുവര്‍ സിനിമ എന്ന ആശയത്തിന്റെ ഭാഗിക സ്വീകാര്യതയും കളങ്കാവലില്‍ പലയിടത്തും കാണാം. മനഃശാസ്ത്രപരമായ ഇതിവൃത്തപരിചരണവും മലയാള സിനിമക്ക് സംഭാവന ചെയ്തത് കെ.ജി.ജോര്‍ജാണ് എന്ന് ഉറപ്പിച്ച് പറയാന്‍ മാത്രം ശക്തമായിരുന്നു ജോര്‍ജിന്റെ സിനിമകളില്‍ പ്രത്യക്ഷമായി തന്നെ ആഖ്യാന നിര്‍വഹണം നടത്തപ്പെട്ട മനഃശാസ്ത്രവഴികള്‍. ഈ അര്‍ത്ഥത്തിലൊക്കെയാണ് കെ.ജി.ജോര്‍ജ് സ്‌കൂള്‍ സിനിമയുടെ സവിശേഷതകള്‍ കളങ്കാവലിലും കാണാം എന്ന് പ്രസ്താവിച്ചത്.

കൊല്ലുമ്പോഴുള്ള ഹരം (മനഃശാസ്ത്രപരം)

മനുഷ്യനെ കൊല്ലുമ്പോഴുള്ള ഹരം മനുഷ്യന്‍ അനുഭവിക്കുന്നു എന്ന സംഗതി ഈ സിനിമയിലെ വിശകലന വസ്തുതയാണ്. ഒരു മനുഷ്യന്റെ പെരുമാറ്റത്തെ നിര്‍ണ്ണയിക്കുന്ന ജൈവികപരവും സാമൂഹികപരവും മനഃശാസ്ത്രപരവുമായ ഘടകങ്ങള്‍ തമ്മിലുള്ള സങ്കീര്‍ണ്ണ ഇടപെടലുകളാണ് അക്രമവും ഹിംസയും. 'കൊല്ലുമ്പോഴുള്ള ഹരം', അതായത് ജീവന്‍ എടുത്തപ്പോള്‍ അനുഭവപ്പെടുന്ന അത്യന്തം അസാധാരണമായ ആനന്ദമോ ഉണര്‍വോ മനുഷ്യമനസ്സിന്റെ ഏറ്റവും ഇരുണ്ട പാളികളിലൊന്നായി മനഃശാസ്ത്രം എണ്ണിക്കാണിക്കുന്നു. ചിലര്‍ക്ക് അക്രമം ഒരു പ്രതിരോധ പ്രവര്‍ത്തനമാണെങ്കിലും, ചിലര്‍ക്ക് അത് ഒരു ഉണര്‍വായിട്ടാണ്അത് പെരുമാറ്റത്തെ നിയന്ത്രിക്കുന്നത്. സ്റ്റാലിന്‍ ദാസ് (മമ്മൂട്ടി) എന്ന സീരിയല്‍ കില്ലറെയാണ് ഈ സിനിമ ഈ അബോധത്തില്‍ കൊല്ലുമ്പോള്‍ ഹരം വരുന്ന കഥാപാത്രമായി അവതരിപ്പിക്കുന്നത്.

സാധാരണ മനുഷ്യരില്‍ വലിയ ആശങ്കയോ അപകടമോ ഓര്‍മ്മിക്കുന്ന സാഹചര്യങ്ങളില്‍ ശരീരത്തില്‍ അഡ്രിനാലിന്‍, നോര്‍അഡ്രിനാലിന്‍ എന്നിവ ഉയരുന്നു. ഇതോടെ ശരീരം 'ഫൈറ്റ് ഓര്‍ ഫ്ളൈറ്റ്' അവസ്ഥയിലേക്ക് ചെല്ലുന്നു. ചിലരില്‍ ഈ രാസപ്രവര്‍ത്തനം ഉന്മേഷം, ശക്തി, നിയന്ത്രണത്തിന്റെ അനുഭവം എന്നിവ സൃഷ്ടിക്കുന്നു. അതുകൊണ്ടാണ് ചിലര്‍ക്ക് ഹിംസയെത്തുടര്‍ന്നുണ്ടാകുന്ന ജൈവ ഉണര്‍വ് ലഹരിപോലെ അനുഭവമാകുന്നത്. ഹിംസയെ നിയന്ത്രിക്കേണ്ട തലച്ചോറിന്റെ മുന്‍ഭാഗം ചിന്ത, ആസൂത്രണം, തീരുമാനമെടുക്കല്‍, വ്യക്തിത്വം, സാമൂഹിക പെരുമാറ്റം എന്നിവയെ നിയന്ത്രിക്കുന്ന വളരെ വികസിതമായ ഒരു ഭാഗമാണ്. ഇത് 'വ്യക്തിത്വത്തിന്റെ കേന്ദ്രം' (Personality Center) എന്നും അറിയപ്പെടുന്നു, കൂടാതെ വികാരങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നതും ഈ Prefrontal cortex ആണ്. അക്രമം ഒരു സാധാരണ പ്രതികരണമാകുന്നത് ഇത് കാരണമാണ്. മനഃശാസ്ത്രരോഗങ്ങള്‍, ട്രോമാ അനുഭവങ്ങള്‍, ബാല്യകാല പീഡനങ്ങള്‍ എന്നിവ ഇതിന് കാരണമാകുന്നു. ചില വ്യക്തികള്‍ക്ക് വേദന നല്‍കുമ്പോള്‍ ആനന്ദം അനുഭവിക്കുന്ന വ്യക്തിത്വലക്ഷണം (Sadism) കാണാം. രണ്ട് തരത്തിലുള്ള ആനന്ദം ഇവര്‍ അനുഭവിക്കുന്നുണ്ട്. മറ്റ് മനുഷ്യരുടെ വിധിയെ നിശ്ചയിക്കാനുള്ള മേല്‍ക്കോയ്മയുടെ ഭാവവും നിയന്ത്രണത്തിന്റെ ആനന്ദവുമാണത്.

കൊല്ലുക എന്ന ദൈവീകമായ കൃത്യത്തെ നിയന്ത്രണപരിധിയില്‍ വരുത്തുമ്പോള്‍ കിട്ടുന്ന ആനന്ദം കൂടിയാണത്. (നാര്‍സിസിസ്റ്റിക് പവര്‍-ഫാന്റസി ) ജീവന്റെ അവസാനനിമിഷം അവര്‍ക്ക് ദൗര്‍ഭാഗ്യകരമായ നഷ്ടമല്ല, സാധാരണ സംഭവമാണ്. ഹത്യയുടെ ക്രമീകരണത്തില്‍ തന്നെ അവര്‍ക്ക് ഉണര്‍വ് അനുഭവപ്പെടുന്നു. ഒരാളുടെ ഭയപ്രതികരണം കാണുന്നതില്‍ നിന്നും അവര്‍ ആനന്ദം അനുഭവിക്കുന്നു. (കളങ്കാവലിലെ സ്റ്റാലിന്‍ദാസ് ഹത്യയുടെ ക്രമീകരണത്തില്‍ ഉണര്‍വ് അനുഭവിക്കുന്ന ഒരു സീരിയല്‍ കില്ലര്‍ ആണ്. എന്നാല്‍ ഇരയുടെ ഭയപ്രതികരണത്തിന് കാത്തുനില്‍ക്കാതെ അയാള്‍ സ്ഥലം വിടുന്നുണ്ട്).

മറ്റു ചെറുജീവികളെ ഇല്ലാതാക്കുമ്പോള്‍ ഏറിയും കുറഞ്ഞും ഹരം മിക്ക മനുഷ്യര്‍ക്കും ലഭിക്കുന്നുണ്ട്. ഒരു കൊതുകിനെ ബാറ്റ് കൊണ്ടോ മറ്റോ കൊല്ലുമ്പോള്‍ ഉണ്ടാവുന്ന ടിക് ടിക് ഒച്ചയില്‍ പോലും മനുഷ്യന്‍ ഹരം പിടിച്ച് അതാവര്‍ത്തിക്കുന്നത് ഉദാഹരണം!

എല്ലാ മനുഷ്യരും കൊല്ലുമ്പോള്‍ ഹരം അനുഭവിക്കുന്നില്ല. മിക്കവര്‍ക്കും അത് ട്രോമ, പശ്ചാത്താപം, ഖേദം എന്നിവയാണ് സൃഷ്ടിക്കുന്നത്. ഹരം അനുഭവിക്കുന്നവരില്‍ അനുതാപം (empathy) കുറവായിരിക്കും. അത് പോലെ അവര്‍ക്ക് ബൗദ്ധികവികാരപരമായ വൈകല്യങ്ങള്‍ ഉണ്ടായിരിക്കും. ബാല്യകാല പീഡനം മൂലവും മറ്റുമുള്ള വ്യക്തിത്വരോഗങ്ങള്‍ (Personality disorder) തുടങ്ങിയവ കാണും. സീരിയല്‍ കില്ലര്‍മാരില്‍ കാണുന്ന ക്രമീകരണങ്ങള്‍ ഇവയാണ്. ആന്തരിക സമ്മര്‍ദ്ദം (Internal tension) അക്രമാസക്തമായ ഫാന്റസി (Violent fantasy) മറ്റുള്ളവരെ പിന്തുടരല്‍ (Stalking) കൊല്ലല്‍ (Killing) വൈകാരിക വിരേചനം (Emotional release) കൊലക്ക് ശേഷം കാണുന്ന ശൂന്യത (Post-kill emptiness) ആവര്‍ത്തനത്തിന് വേണ്ടിയുള്ള ആഗ്രഹം (Need for repetition) എന്നിവയാണ്. മനഃശാസ്ത്രജ്ഞര്‍ ഇതിനെ Addictive cycle എന്നാണ് വിളിക്കുന്നത്. സാധാരണ മനുഷ്യരില്‍ കുറ്റബോധവും അനുതാപവും ധാര്‍മികമായ ഉത്തരവാദിത്തവും ഉത്കണ്ഠയുമെല്ലാം ഉയരുന്നതിനാല്‍ കൊല്ലുന്നതില്‍ ലഹരി ഉയരുന്നില്ല. എന്നാല്‍ സീരിയല്‍ കില്ലര്‍മാരില്‍ ഇതുയരുന്നില്ല.

മറ്റു ചെറുജീവികളെ ഇല്ലാതാക്കുമ്പോള്‍ ഏറിയും കുറഞ്ഞും ഹരം മിക്ക മനുഷ്യര്‍ക്കും ലഭിക്കുന്നുണ്ട്. ഒരു കൊതുകിനെ ബാറ്റ് കൊണ്ടോ മറ്റോ കൊല്ലുമ്പോള്‍ ഉണ്ടാവുന്ന ടിക് ടിക് ഒച്ചയില്‍ പോലും മനുഷ്യന്‍ ഹരം പിടിച്ച് അതാവര്‍ത്തിക്കുന്നത് ഉദാഹരണം! തനിക്ക് രോഗപ്പടര്‍ച്ച പോലുള്ള ഉപദ്രവം നല്‍കുന്ന ചെറുജീവിയെ ഇല്ലാതാകുന്നതില്‍ കണ്ടെത്തുന്ന ഈ നിര്‍ദോഷമായ ഹിംസ പോലും മനുഷ്യന്റെ മഞ്ഞുപാളിക്ക് തുല്യമായ മനസ്സിന്റെ അധോതല പടവുകളില്‍ ഉണ്ടാകുന്ന ലഹരി സൂചിപ്പിച്ചു എന്ന് മാത്രം. ചില തീവ്രസംഘടനകള്‍ പരിശീലിപ്പിക്കുന്നതിന് വേണ്ടി മറ്റു ജീവികളുടെമേല്‍ ഹിംസ പ്രയോഗിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നത് ഇവ്വിധം പഠിക്കപ്പെടേണ്ടതാണ്. ബുദ്ധിസ്റ്റ് ഫിലോസഫിയിലെ അനിമിസം എന്ന സിദ്ധാന്തം (എല്ലാജീവികള്‍ക്കും ആത്മാവുണ്ട്) ഗാന്ധിജിയുടെ അഹിംസ, ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ തുടങ്ങിയ ചിന്തകള്‍ എല്ലാത്തരം ഹിംസകളെയും എതിര്‍ക്കുന്നത് മനുഷ്യന്‍ ഹിംസയിലെ ഹരം കണ്ടെത്തിയാല്‍ മനുഷ്യനില്‍ പ്രയോഗിക്കാനും മടിക്കില്ല എന്നത് കൊണ്ട് കൂടിയാണ്.

സ്റ്റാലിന്‍ ദാസ് എന്ന സൈക്കോപാത്തിന്റെയും അയാളെ തളയ്ക്കാനിറങ്ങിയ നത്ത് (വിനായകന്‍) എന്ന പോലീസ് ഓഫീസറുടെയും കഥയാണ് കളങ്കാവല്‍ എന്ന് പറയാം. സിനിമയില്‍ വന്നുപോകുന്ന മറ്റ് കഥാപാത്രങ്ങളും ഇരുപത്തൊന്ന് സ്ത്രീകളുമെല്ലാം സിനിമയുടെ ആഖ്യാനം മുന്നോട്ട് കൊണ്ട് പോകുന്നവര്‍ മാത്രമാണ്.

സംഭവങ്ങളെ വിവരിക്കുന്നതിന് സംഭാഷണങ്ങളെ ആശ്രയിക്കാതെ ഹിച്ച്‌കോക്ക് പറഞ്ഞ Pure Cinema എന്ന ആശയം (ദൃശ്യങ്ങള്‍, മോഷന്‍, എഡിറ്റിംഗ്, ക്യാമറ ചലനങ്ങള്‍, മിസ്-എന്‍-സീന്‍ എന്നിവയെ പരമാവധി ഉപയോഗിച്ച് സിനിമയുടെ അതിമൂലഭൂതമായ ഭാഷയില്‍ കൂടി പ്രേക്ഷകന്റെ മനസില്‍ നേരിട്ട് വികാരം സൃഷ്ടിക്കുന്ന രീതി) ഉപയോഗിച്ച് ചെയ്ത സിനിമ കൂടിയാണ് കളങ്കാവല്‍. ഭാഗികമായി മാത്രമേ ഈ ദൃശ്യാഖ്യാന സമ്പ്രദായം കളങ്കാവലില്‍ ഉള്ളു എങ്കിലും പാട്ടിന്റെയും സിനിമയില്‍ ഉപയോഗിക്കപ്പെട്ട ടേപ് റെക്കോര്‍ഡര്‍ അടക്കമുള്ള പ്രോപ്പര്‍ട്ടികളുടെയും (റൗണ്ടില്‍ പുക വിടുന്ന സിഗരറ്റ് അടക്കം ഇതില്‍ സിനിമയുടെ പ്രോപ്പര്‍ട്ടി ആയി കടന്ന് വരുന്നുണ്ട്) ബാക്ഗ്രൗണ്ട് മ്യൂസിക് പാട്ടുകള്‍ (പ്രധാനമായും വിനായക് ശശികുമാര്‍ എഴുതിയ നിലാകായും വെളിച്ചം) തുടങ്ങിയവയില്‍ കൂടി സൃഷ്ടിക്കുന്ന അന്തരീക്ഷം സിനിമയുടെ ആഖ്യാനത്തില്‍ വലിയ പ്രാധാന്യമേറിയതാണ്. വിനായകന്റെ മിനിമല്‍ ബിഹേവിയര്‍ ആക്ടിങ് മമ്മൂട്ടിയുടെ ശരീരഭാഷയും ഭാവഹാവാദികളും സര്‍പ്പ നോട്ടവും മറ്റുമൊക്കെ സിനിമയുടെ ദൃശ്യഭാഷയിലും ആഖ്യാനത്തിലും അനുഭൂതി സൃഷ്ടിയിലും പങ്ക് വഹിക്കുന്നുണ്ട്. അടിസ്ഥാനപരമായി ഒരന്വേഷണാത്മക സിനിമയാണെങ്കിലും ബഹുമുഖമായ നോട്ടങ്ങള്‍ സാധ്യമായതും പല കോണില്‍നിന്ന് നോക്കുമ്പോള്‍ പലവിധ വ്യാഖ്യാനങ്ങള്‍ ഉള്‍ച്ചേര്‍ന്നതുമായ സിനിമയാണ്.

പ്യുവര്‍ സിനിമ എന്ന ആശയത്തിനെ പൂര്‍ണമായും പിന്‍പറ്റുന്നില്ലെങ്കിലും കെ.ജി.ജോര്‍ജിന്റെ ഈ കണ്ണികൂടിപോലെ ഇതും ദൃശ്യവികാരസംവേദനം (Visual Emotion) (സംഭാഷണം ഇല്ലെങ്കിലും, ക്യാമറയുടെ ആംഗിള്‍, ദൂരം, കട്ട് എന്നിവ വികാരം സൃഷ്ടിക്കുന്നു (ഉദാ: Psychoയിലെ ഷവര്‍ സീന്‍) കഥയെ മുന്നോട്ട് കൊണ്ട് പോകാന്‍ സംഭാഷണങ്ങളെയും ഈ കണ്ണികൂടി സ്വീകരിക്കുന്നുണ്ട്. ഒരു ഷോട്ടിന്റെ അര്‍ത്ഥം അടുത്ത ഷോട്ടിനെ ആശ്രയിച്ച് മാറുന്ന പ്യുവര്‍ സിനിമയുടെ രീതിയും ഈ കണ്ണികൂടിയിലും കളങ്കാവലിലും കാണാം. ഫ്‌ളാഷ്ബാക്കും വര്‍ത്തമാനകാലവും ഇടകലരുന്ന രൂപപരമായ നവീനത്വവും പുതുകാല സിനിമകളില്‍ പടര്‍ന്ന് പിടിച്ച ഹിംസയെയും അക്രാമകത്വത്തെയും മിനിമല്‍ ആയി മാത്രമേ ഈ സിനിമ ഏറ്റെടുത്തിട്ടുള്ളു എന്നതും എടുത്തു പറയണം.

Related Stories

No stories found.
logo
The Cue
www.thecue.in