ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം
Published on

ദുബായ് ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തുടരുകയാണ്. ക്രിസ്മസിന്‍റെയും പുതുവർഷത്തിന്‍റെയും വരവറിയിച്ച് കൂറ്റന്‍ ക്രിസ്മസ് ട്രീ ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കി. ക്രിസ്മസ് കരോളും സാന്‍റയും ഗ്ലോബല്‍ വില്ലേജിലെത്തുന്ന സന്ദർശകർക്ക് ക്രിസ്മസ് അനുഭവം നല്‍കുന്നു. ഗ്ലോബൽ വില്ലേജിലെ ക്രിസ്മസ് ആഘോഷങ്ങൾ 28വരെ തുടരും. 21 മീറ്റർ ഉയരമുള്ള ക്രിസ്മസ് ട്രീയാണ് പ്രധാന ആകർഷണം. നിറയെ വെളിച്ചം തൂകി നിൽക്കുന്ന ട്രീയിൽ സമ്മാനപ്പൊതികൾ ഭംഗി കൂട്ടുന്നു.

ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഗ്ലോബൽ വില്ലേജിന്‍റെ ആകാശത്ത് ഡ്രോണുകൾ വിവിധ ചിത്രങ്ങൾ വരച്ചു. സാന്റയുടെ വരവറിയിച്ച് ആകാശത്ത് ക്രിസ്മസ് പ്രതീകങ്ങൾ മിന്നി മാഞ്ഞു. ട്രീയിൽ സാന്‍റാക്ലോസ് വിളക്ക് തെളിയിച്ചതോടെ ആകാശത്ത് കരി മരുന്നുകൾ വിവിധ രൂപങ്ങൾ തീർത്തു. സാന്‍റയ്ക്കൊപ്പം സാങ്കൽപ്പിക കഥാപാത്രങ്ങളായ എൽഫുകളും ആഘോഷത്തിന്‍റെ ഭാഗമായി. കാത്തു നിന്ന് നൂറുകണക്കിനു കുട്ടികൾക്കും കുടുംബങ്ങൾക്കും കാഴ്ചയുടെ ക്രിസ്മസ് വിരുന്നൊരുക്കിയാണ് സാന്‍റയും കൂട്ടുകാരും മടങ്ങിയത്. ഇനിയുള്ള രാവുകളിൽ ഗ്ലോബൽ വില്ലേജിലെ പ്രധാന ഫോട്ടോ സ്പോട്ടായി ഈ കൂറ്റൻ ക്രിസ്മസ് ട്രീ മാറും.

Related Stories

No stories found.
logo
The Cue
www.thecue.in