Around us

ശബ്ദസന്ദേശം പുറത്തുവന്നതില്‍ സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്ത് ജയില്‍ ഡിഐജി

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തുവന്നതില്‍ ദക്ഷിണമേഖലാ ഡിഐജി അന്വേഷണമാരംഭിച്ചു. ഡിജിപി ഋഷിരാജ് സിങ്ങിന്റെ നിര്‍ദേശപ്രകാരമാണ് വിഷയത്തില്‍ പരിശോധന. അട്ടക്കുളങ്ങര ജയിലിലെത്തിയ ഡിഐജി സ്വപ്‌ന സുരേഷില്‍ നിന്ന് വിവരങ്ങള്‍ തേടി. ദ ക്യു ആണ് കഴിഞ്ഞദിവസം സ്വപ്‌നയുടെ ശബ്ദസന്ദേശം പുറത്തുവിട്ടത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നാണ് ഇതിലുള്ളത്. തന്റേതായി രേഖപ്പെടുത്തിയ മൊഴി വായിക്കാന്‍ അനുവദിക്കാതെയാണ് ഒപ്പിടുവിച്ചതെന്നും സ്വപ്‌ന ആരോപിക്കുന്നുണ്ട്.

ശിവശങ്കറിനൊപ്പം യുഎഇയില്‍ പോയി മുഖ്യമന്ത്രിക്കുവേണ്ടി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന് പറയാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അങ്ങനെചെയ്താല്‍ കേസില്‍ മാപ്പുസാക്ഷിയാക്കാമെന്നുമാണ് ഇ.ഡി സംഘം പറയുന്നതെന്നാണ് ശബ്ദ സന്ദേശത്തിലുള്ളത്. സ്വപ്‌നയുടെ ശബ്ദസന്ദേശം തന്നെയാണോയെന്ന് പരിശോധിക്കാന്‍ സൈബര്‍സെല്ലിന്റെ സഹായം തേടുമെന്നായിരുന്നു ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ പ്രതികരണം.

Jail DIG Interrogated Swapna Suresh Over Leaked Voice Message

പെർഫോമൻസിൽ മിന്നി ഉർവശിയും ജോജുവും; മികച്ച പ്രതികരണം നേടി 'ആശ'

മലയാളത്തിലേക്ക് മറ്റൊരു ഗംഭീര ത്രില്ലർ കൂടി; മികച്ച പ്രതികരണങ്ങളുമായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'

'ആരം’ സിനിമയിലെ ‘പേമാരിക്കലിയാറി തീയെല്ലാം തണലായി’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

e4m ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് അവാര്‍ഡ്‌സ് സൗത്ത് 2026ല്‍ രണ്ട് പുരസ്‌കാരങ്ങള്‍ നേടി ബിഎംഇജി

ഗോഡ്‌സ്പീഡ് ഇമിഗ്രേഷന് കൊച്ചിയില്‍ പുതിയ കോര്‍പറേറ്റ് ഓഫീസ്; വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

SCROLL FOR NEXT