Around us

27 മിനിറ്റില്‍ 14 ഉപഗ്രഹം; കാര്‍ട്ടോസാറ്റ് 3 ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആര്‍ഒ

THE CUE

ഭൗമനിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-3 ഐഎസ്ആര്‍ഒ വിക്ഷേപിച്ചു. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം. കാര്‍ട്ടോസാറ്റിനൊപ്പം അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്.

പിഎസ്എല്‍വി സി 47 റോക്കറ്റിലായിരുന്നു വിക്ഷേപണം. പിഎസ്എല്‍വിയുടെ നാല്‍പത്തിയൊന്‍പതാമത് ദൗത്യമാണ് ഇന്ന് നടന്നത്. 27 മിനിറ്റിനുള്ളിലായിരുന്നു ഉപഗ്രഹങ്ങളെ ബഹരാകാശത്തെത്തിച്ചത്.

അത്യാധുനിക ഇമേജ് സെന്ഡസിങ് ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ് 3. ഭൂമിയുടെ സൂക്ഷമമായ ചിത്രങ്ങള്‍ ഉയര്‍ന്ന റസലൂഷനില്‍ പകര്‍ത്താന്‍ കാര്‍ട്ടോസാറ്റിന് കഴിയും. 1625 കിലോയാണ് ഭാരം. അഞ്ച് വര്‍ഷമാണ് കാലാവധി. നഗരാസൂത്രണം, ഗ്രാമീണ അടിസ്ഥാനസൗകര്യവികസനം, തീരദേശ ഭൂവിനിയോഗം, ഭൂവിസ്തൃതി, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലെ വിവര ശേഖരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

"പാതിരാക്കുറുക്കൻ" പൊന്നാനിയിൽ ചിത്രീകരണം ആരംഭിച്ചു.

കാവ്യ ഫിലിം കമ്പനി അവതരിപ്പിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം "പരിപാടി"; രചന സംവിധാനം ജോജു ജോർജ്

മിഥുൻസ് മണി മാർക്കറ്റ് പുതിയ ഓഫിസ് ദുബായ് ബിസിനസ് സെന്‍ററിൽ ആരംഭിച്ചു

വരുന്നത് ആക്ഷൻ വെടിക്കെട്ട്; ജോജു ജോർജ്ജ് - ഷാജി കൈലാസ് ടീമിന്റെ 'വരവ്' ഒഫീഷ്യൽ ടീസർ

'ദുരൂഹത'യും ചിരിയും കൈവിടാതെ ചാക്കോച്ചനും ടീമും; മികച്ച പ്രതികരണങ്ങൾ നേടി ഒരു ദുരൂഹ സാഹചര്യത്തിൽ

SCROLL FOR NEXT