Around us

സ്ത്രീ-പുരുഷ സമത്വം: ഇന്ത്യ വീണ്ടും പുറകില്‍; 112ാം സ്ഥാനം

THE CUE

സ്ത്രീ-പുരുഷ സമത്വത്തില്‍ ഇന്ത്യ 112ആം സ്ഥാനത്ത്. ലോക സാമ്പത്തിക ഫോറം ഇറക്കിയ റിപ്പോര്‍ട്ടിലാണ് മുമ്പത്തെതിനേക്കാള്‍ നാല് സ്ഥാനം പുറകിലായത്. പട്ടികയില്‍ ഒന്ന് മുതല്‍ നാല് വരെയുള്ള സ്ഥാനങ്ങളിലുള്ളത് ഐസ്ലന്‍ഡ്, നോര്‍വേ, ഫിന്‍ലന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ്. ചൈന, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങള്‍ പട്ടികയില്‍ ഇന്ത്യയ്ക്ക് മുകളിലാണ്.

സ്ത്രീകളുടെ ആരോഗ്യം, അതിജീവനം, സാമ്പത്തിക പങ്കാളിത്തം എന്നിവയില്‍ അവസാനത്തെ അഞ്ച് സ്ഥാനങ്ങളിലാണ് ഇന്ത്യ. ആരോഗ്യം, അതിജീവനം എന്നിവയില്‍ ഇന്ത്യയിലെ പുരുഷന് ലഭിക്കുന്ന പരിഗണന സ്ത്രീകള്‍ക്കില്ല. പാകിസ്ഥാന്‍, ചൈന, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും ഇക്കാര്യത്തില്‍ ഇന്ത്യയ്‌ക്കൊപ്പമുണ്ട്.

കുട്ടികളിലെ സ്ത്രീ പുരുഷ അനുപാതം 100 കുട്ടികള്‍ക്ക് 91 പെണ്‍കുട്ടികള്‍ എന്നതാമെന്നും റിപ്പോര്‍ട്ട് പറയുന്നു. സാമ്പത്തികമായി മുന്നേറാനുള്ള അവസരങ്ങളും ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് കുറവാണ്. പാകിസ്ഥാനും സിറിയയും യെമനും ഇറാഖുമാണ് ഇതില്‍ ഇന്ത്യക്കൊപ്പമുള്ളത്. സാമ്പത്തിക സമത്വത്തിന് 257 വര്‍ഷമെടുക്കും.

സാമ്പത്തിക ഫോഖം ആദ്യമായി റിപ്പോര്‍ട്ട് തയ്യാറാക്കിയ 2006ല്‍ 98ാം സ്ഥാനത്തായിരുന്നു ഇന്ത്യ. രാഷ്ട്രീയത്തിലെ സ്ത്രീകളുടെ പ്രാതിനിധ്യത്തില്‍ മുന്നിലെത്തി. 18സ്ഥാനം മുകളിലേക്ക് ഇന്ത്യയെത്തിയെങ്കിലും ആരോഗ്യം, അതിജീവനം, സാമ്പത്തിക പങ്കാളിത്തം, അവസരങ്ങള്‍ എന്നിവയിലാണ് പിന്നോട്ട് പോയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT