Around us

പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ആം ആദ്മി; നിതീഷിനെ അട്ടിമറിക്കാന്‍ നീക്കം

ബിഹാറില്‍ ജെഡിയു-ബിജെപി സഖ്യത്തെ അട്ടമറിക്കാനുള്ള നീക്കവുമായി പ്രശാന്ത് കിഷോര്‍. സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷികളുമായി പ്രശാന്ത് ചര്‍ച്ച തുടരുകയാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനവിരുദ്ധ നയങ്ങള്‍ തുറന്നു കാണിക്കാന്‍ 'ബാത്ത് ബിഹാര്‍ കി' പ്രചാരണം നടത്തുമെന്നും പ്രശാന്ത് പ്രഖ്യാപിച്ചിട്ടുണ്ട്.

ജെഡിയുവില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രശാന്ത് കിഷോറിനെ ആം ആദ്മി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. പ്രശാന്ത് കിഷേറിന് താല്‍പര്യമുണ്ടെങ്കില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നായിരുന്നു സഞ്ജയ് സിങ്ങ് പറഞ്ഞത്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് വേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞത് പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലായിരുന്നു.

ബിഹാറില്‍ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ച് ജെഡിയു-ബിജെപി സഖ്യത്തിന് തിരിച്ചടി നല്‍കാനാണ് പ്രശാന്ത് കിഷോര്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവുമായ ജിതന്‍ റാം മാഞ്ചി, ആര്‍എല്‍എസ്പി, വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നിവയുടെ നേതാക്കളുമായി പ്രശാന്ത് ചര്‍ച്ച നടത്തിയിരുന്നു. വികസനം മുന്നില്‍ നിര്‍ത്തി മുന്‍ ഉപാധ്യക്ഷന്‍ കൂടിയായ പ്രശാന്ത് പ്രചാരണം നയിച്ചാല്‍ തിരിച്ചടിയാകുമോയെന്ന ആശങ്ക ജെഡിയുവിനും ബിജെപിക്കുമുണ്ട്. പ്രശാന്തിനെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളിലാണ് കോണ്‍ഗ്രസും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ത്യയിൽ നിന്ന് ഗാസയിലേക്ക് എങ്ങനെ സഹായമെത്തിക്കാം | ശ്രീരശ്മി അഭിമുഖം

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

SCROLL FOR NEXT