‘മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്’, ക്വാഡനോട് ഗിന്നസ് പക്രു

‘മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്’, ക്വാഡനോട് ഗിന്നസ് പക്രു

ഉയരക്കുറവിനെ നിരന്തരം പരിഹസിക്കുന്ന സഹപാഠികളെക്കുറിച്ച് അമ്മയോട് പരാതിപ്പെട്ട് മരിക്കാന്‍ തോന്നുന്നുവെന്ന പറഞ്ഞ ക്വാഡന്‍ ബെയില്‍സിനെ ഹൃദയത്തോട് ചേര്‍ക്കുകയാണ് ലോകം. ക്വാഡന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആണ് ക്വാഡനുള്ള പിന്തുണ. ക്വാഡനെപ്പോലെ ചുറ്റുമുള്ളവരുടെ പരിഹാസങ്ങളാല്‍ ഒരിക്കല്‍ കരഞ്ഞിട്ടുണ്ടെന്നും ആ കണ്ണീരാണ് യാത്രക്ക് ഇന്ധനമായതെന്നും നടന്‍ ഗിന്നസ് പക്രു.

ഗിന്നസ് പക്രു എഴുതിയത്

മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട് .....

ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത് ...

നീ കരയുമ്പോള്‍ ...നിന്റെ 'അമ്മ തോല്‍ക്കും .........

ഈ വരികള്‍ ഓര്‍മ്മ വച്ചോളു .

'ഊതിയാല്‍ അണയില്ല

ഉലയിലെ തീ

ഉള്ളാകെ ആളുന്നു ഉയിരിലെ തീ '

- ഇളയ രാജ -

ഇത്തരത്തില്‍ വേദനിക്കുന്നവര്‍ക്കായി എന്റെ ഈ കുറിപ്പ്

ക്വാഡനെയും അമ്മയെയും ഡിസ്‌നി ലാന്‍ഡിലേക്ക് ക്ഷണിച്ച് ഹോളിവുഡ് താരം ബ്രാഡ് വില്യംസ് രംഗത്ത് വന്നിരുന്നു. ക്വാഡന്റെ കുടുംബത്തെ പരിചയമുള്ള ഓസ്‌ട്രേലിയയിലെ ആരാധകര്‍ തന്റെ പിന്തുണ അവരെ അറിയിക്കണമെന്നും ബ്രാഡ് വില്യംസ് ട്വിറ്ററില്‍ കുറിച്ചു.ഓസ്‌ട്രേലിയയിലെ ദേശീയ റഗ്ബി താരങ്ങള്‍ അടുത്ത മാച്ചില്‍ ടീമിനെ ഫീല്‍ഡിലേക്ക് നയിക്കുന്നതിനായി ക്വാഡനെ ക്ഷണിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in