Around us

വിദ്വേഷ പ്രചരണങ്ങളില്‍ നിയമനടപടിക്കൊരുങ്ങി ഐഡി ഫുഡ്‌സ്; പിന്തുണയ്ക്ക് നന്ദിയെന്ന് പി.സി മുസ്തഫ

മലയാളി ഫുഡ് പ്രൊഡക്ട്‌സ് കമ്പനിയായ ഐ.ഡി ഫുഡ് പ്രൊഡക്ട്‌സിനെതിരെ നടന്ന വിദ്വേഷ പ്രചരണങ്ങളില്‍ പരാതി നല്‍കി കമ്പനി അധികൃതര്‍. തെറ്റിദ്ധരിപ്പിക്കുന്നതും അപക്വവുമായ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ വാട്ട്‌സ്ആപ്പ് ഗ്രീവന്‍സ് സെല്ലിനെയും സൈബര്‍ ക്രൈമിനെയും സമീപിച്ചിരിക്കുകയാണ് കമ്പനി.

ഔദ്യോഗികമായി പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലൂടെയാണ് കമ്പനി നിയമ നടപടിക്ക് ഒരുങ്ങുന്ന കാര്യം അറിയിച്ചത്. ഇത്തരം വ്യാജ പ്രചരണങ്ങളെ അപലപിക്കുന്നുവെന്നും ശരിയായ രീതിയില്‍ നേരിടാന്‍ നിയമപരമായ വഴികളിലൂടെതന്നെ നീങ്ങാന്‍ തീരുമാനിച്ചിരിക്കുകയാന്നെയും കമ്പനി അധികൃതര്‍ അറിയിച്ചു. ഈ സമയത്ത് ഉപഭോക്താക്കളടക്കമുള്ള വലിയ ജനവിഭാഗം തങ്ങള്‍ക്ക് തന്ന പിന്തുണയ്ക്ക് അധികൃതര്‍ നന്ദി അറിയിക്കുകയും ചെയ്തു.

ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി സംരംഭകന്‍ പി.സി മുസ്തഫയുടെ ഉടമസ്ഥതയിലുള്ള ഫുഡ് ബ്രാന്‍ന്റായ ഐ.ഡി ഫുഡ്സിനെതിരെ വ്യാപകമായ രീതിയിലുള്ള വിദ്വേഷ പ്രചരണമാണ് നടന്നത്. പശുവിന്റെ എല്ലും, പശുവിന്റെ കൊഴുപ്പും ഉപയോഗിച്ചാണ് ഐ.ഡിയുടെ ഫുഡ് പ്രൊഡക്ടുകള്‍ തയ്യാറാക്കുന്നതെന്നായിരുന്നു വ്യാജപ്രചരണം. മുസ്ലിം മതസ്ഥരെ മാത്രമാണ് ഐ.ഡി ജോലിക്ക് എടുക്കുന്നതെന്നും ഹലാല്‍ സര്‍ട്ടിഫൈഡ് പ്രൊഡക്ടാണെന്നും തുടങ്ങി ഇസ്ലാമോഫോബിക് സ്വഭാവമുള്ളതും തീവ്രവര്‍ഗീയത സൃഷ്ടിക്കുന്നതുമായിരുന്നു വാട്സ്ആപ്പിലൂടെയും ട്വിറ്ററിലൂടെയുമുള്ള പ്രചരണങ്ങള്‍.

എന്നാല്‍, ഈ പ്രചരണങ്ങളെല്ലാം അടിസ്ഥാനരഹിതവും വിശദീകരണം അര്‍ഹിക്കാത്തതാണെന്നും ഐ.ഡി സ്ഥാപകന്‍ പി.സി മുസ്തഫ ദ ക്യുവിനോട് പ്രതികരിച്ചിരുന്നു. ബംഗളൂരു കേന്ദ്രീകരിച്ചാണ് പ്രധാനമായും ഈ പ്രചരണങ്ങള്‍ നടക്കുന്നത്. വര്‍ഷങ്ങളായി ഞങ്ങള്‍ ഇതേ മേഖലയില്‍ ബിസിനസ് ചെയ്യുന്നവരാണ്. ഇപ്പോള്‍ വന്ന വാര്‍ത്തകളെല്ലാം നുണകള്‍ മാത്രമാണെന്നും എല്ലാ മതവിഭാഗത്തില്‍ നിന്നുള്ള ആളുകളും ഐ.ഡിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും പി.സി മുസ്തഫ പറഞ്ഞു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT