Around us

‘അമിത് ഷാ ഹോം മോണ്‍സ്റ്റര്‍’; ആഭ്യന്തരമന്ത്രി മുസ്ലീം വംശീയ ഉന്മൂലനത്തിന് വിത്തുപാകുകയാണെന്ന് നടന്‍ സിദ്ധാര്‍ത്ഥ്

THE CUE

കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി ദേശീയ പ്രസിഡന്റുമായ അമിത് ഷായുടെ മുസ്ലീം വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമ്പോള്‍ മുസ്ലീങ്ങള്‍ ഒഴികെയുള്ളവര്‍ രാജ്യം വിടേണ്ടി വരില്ലെന്ന പ്രസ്താവനയാണ് വിവാദത്തിലായിരിക്കുന്നത്. അമിത് ഷായെ ഹോം മോണ്‍സ്റ്റര്‍ എന്ന് വിശേഷിപ്പിച്ച് നടന്‍ സിദ്ധാര്‍ഥ് രംഗത്തെത്തി. ഇത് ഭരണഘടനാവിരുദ്ധമാണെന്ന് സിദ്ധാര്‍ത്ഥ് ചൂണ്ടിക്കാട്ടി. എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നത്? എല്ലാവരും കാണ്‍കെ വംശീയ ഉന്മൂലനത്തിന്റെ വിത്ത് പാകുകയാണെന്നും സിദ്ധാര്‍ത്ഥ് പ്രതികരിച്ചു.

എങ്ങനെയാണ് ഈ ഹോം മോണ്‍സ്റ്ററിന് ഇങ്ങനെയൊക്കെ സംസാരിക്കാന്‍ അനുവാദം ലഭിക്കുന്നത്? അഭയാര്‍ത്ഥികളില്‍ മുസ്ലീങ്ങളെ മാത്രമേ സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്ന് പുറന്തള്ളൂ എന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമല്ലേ? എന്താണിവിടെ സംഭവിക്കുന്നത്? എല്ലാവരും കാണ്‍കെ പരസ്യമായി വംശീയ ഉന്മൂലനത്തിന് വിത്തുപാകലാണിത്.   
സിദ്ധാര്‍ഥ് 

കൊല്‍ക്കത്തയിലെ ഒരു ചടങ്ങിനിടെയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വര്‍ഗീയ പരാമര്‍ശം. ഹിന്ദു, സിഖ്, ജൈന, ബുദ്ധ, ക്രിസ്ത്യന്‍ മതവിഭാഗക്കാരായ അഭയാര്‍ത്ഥികളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കില്ലെന്ന് ഉറപ്പ് നല്‍കുന്നു എന്നതായിരുന്നു അമിത് ഷായുടെ പ്രസ്താവന. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നതിന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരും. മേല്‍ പറഞ്ഞ മതവിഭാഗക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം ഉറപ്പുനല്‍കുമെന്നും അമിത് ഷാ വ്യക്തമാക്കി.

മുന്‍പ് അഭയാര്‍ത്ഥികളെ അമിത് ഷാ ചിതലുകള്‍ എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു.   

പശ്ചിമബംഗാളില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാനുള്ള നീക്കം അനുവദിക്കില്ലായെന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിലപാടിനേയും അമിത് ഷാ വെല്ലുവിവിളിച്ചു. കമ്യൂണിസ്റ്റുകാര്‍ക്ക് വോട്ട് ചെയ്യുമ്പോള്‍ ഇതേ ആളുകളെ (അഭയാര്‍ത്ഥികളെ) മമത എതിര്‍ക്കുമായിരുന്നു. ഇപ്പോള്‍ അവര്‍ തൃണമൂലിന് വോട്ട് ചെയ്യുന്നത് കൊണ്ടാണ് അത്തരക്കാരെ നിലനിര്‍ത്താന്‍ മമത ആഗ്രഹിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.

ഒറ്റ നുഴഞ്ഞു കയറ്റക്കാരെയും ഇന്ത്യയില്‍ നില്‍ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല, എല്ലാവരെയും പുറത്താക്കിയിരിക്കും.
അമിത് ഷാ

തൃണമൂല്‍ അദ്ധ്യക്ഷയായ മമത തന്റെ പാര്‍ട്ടിയുടെ താല്‍പര്യത്തിനാണ് പ്രഥമസ്ഥാനം നല്‍കിയത്. എന്നാല്‍ ഏതെങ്കിലും പാര്‍ട്ടിയുടെ താല്‍പര്യമല്ല, ദേശീയ താല്‍പര്യമാണ് ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. രാജ്യത്തിന്റെ സൂരക്ഷ ഉറപ്പാക്കാനായി എന്‍ആര്‍സി നടപ്പാക്കേണ്ടത് അത്യാവശ്യമാണ്. അത് തങ്ങള്‍ നടപ്പാക്കുമെന്നും അമിത് ഷാ പ്രസംഗിച്ചു.

കോളേജ് പയ്യൻ ലുക്കിൽ മാസ്സ് ആയി ബേസിൽ; അതിരടി പോസ്റ്റർ പുറത്ത്

എനിക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ച ആരാധകർക്കായി ഞാൻ സിനിമ ഉപേക്ഷിക്കുന്നു: വിജയ്

ലോണ്‍ എടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? Money Maze

എന്റർടെയ്നർ നിവിൻ ഈസ് ബാക്ക്; ഗംഭീര കളക്ഷൻ നേടി 'സർവ്വം മായ'

RE INTRODUCING BHAVANA; 'അനോമി' വരുന്നു, 2026 ജനുവരി 30 ന് തിയറ്ററുകളിൽ

SCROLL FOR NEXT