Around us

അറബിക്കടലിലെ ന്യൂനമര്‍ദ്ദം ദുര്‍ബലപ്പെടുന്നു, തീവ്ര മഴയ്ക്ക് ശമനം

അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റ ശക്തികുറഞ്ഞതിനെ തുടര്‍ന്ന് മലബാര്‍ മേഖലയില്‍ മഴയുടെ തീവ്രത കുറഞ്ഞു. അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ മുന്നറിയിപ്പ് നല്‍കി.

അടുത്ത മൂന്നുമണിക്കൂറിനുള്ളില്‍ കേരളത്തില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് സാധ്യതയുണ്ടെന്നാണ് കലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറയിപ്പ്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴയുണ്ടായേക്കാം. മഴയുടെ ശക്തി കുറയുകയാണ് എങ്കിലും ജാഗ്രത തുടരണം എന്നാണ് മുന്നറിയിപ്പ്.

വടക്കന്‍ ജില്ലകളായ വയനാടും കോഴിക്കോടും മഴയുടെ ശക്തി കുറഞ്ഞു. താമരശ്ശേരി ചുരത്തിലെ ഗതാഗത തടസവും പരിഹരിച്ചു. അതേസമയം താമരശ്ശേരി ചുരത്തിലൂടെ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

മഴക്കെടുതി കാര്യമായി ബാധിച്ച തെക്കന്‍ ജില്ലകളിലും മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ വന്‍ നാശം വിതച്ച കോട്ടയം ജില്ലയില്‍ മഴയുടെ ശക്തി കുറയുന്നതായും ജലനിരപ്പ് താഴ്ന്നതായും കളക്ടര്‍ വ്യക്തമാക്കി.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT