Around us

'കേരളത്തില്‍ കൊവിഡിന്റെ രണ്ടാം തരംഗം, മരണനിരക്ക് ഉയരാന്‍ സാധ്യത', വരും ദിവസങ്ങള്‍ നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ

കേരളത്തിലിപ്പോള്‍ കൊവിഡിന്റെ രണ്ടാം തരംഗമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നും, വരും ദിവസങ്ങള്‍ നിര്‍ണായകമാണെന്നും മന്ത്രി അറിയിച്ചു. കേരളം ഒരു ഘട്ടത്തില്‍ കൊവിഡ് പ്രതിരോധത്തില്‍ ഏറെ മുന്നിലായിരുന്നു. എന്നാല്‍ പിന്നീട് രോഗവ്യാപനത്തിന്റെ തോത് വര്‍ധിച്ചെന്നും ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഉണ്ടാകാന്‍ പാടില്ലാത്ത തരത്തില്‍ ചില അനുസരണക്കേടുകള്‍ കൊവിഡ് പ്രതിരോധത്തില്‍ ഉണ്ടായി. സമരങ്ങള്‍ കൂടിയതോടെ കേസുകള്‍ കൂടി. യുഎന്‍ അവാര്‍ഡ് കിട്ടിയത് നമ്മുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായിരുന്നു. കൊവിഡിനെ നിസാരമായി കാണുന്ന സാഹചര്യം ഉണ്ടാകരുതെന്നും, രോഗമുക്തി നിരക്ക് കേരളത്തില്‍ കുറവാണ് എന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും കെകെ ശൈലജ വ്യക്തമാക്കി.

സംസ്ഥാനത്ത് ആകെ 1,60,000ലേറെ പേര്‍ക്ക് രോഗമുണ്ടായി. ഇതിര്‍ 1,40,000 പേര്‍ ഇതുവരെ രോഗമുക്തരായി. പലഘട്ടങ്ങളിലും രോഗവ്യാപന നിരക്ക് കുറയ്ക്കാന്‍ സംസ്ഥാനത്തിന് സാധിച്ചിരുന്നു. സംസ്ഥാനത്തെ മരണനിരക്കും മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. 0.39 ശതമാനമാണ് മരണനിരക്ക്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

20-40 വയസിനിടയില്‍ പ്രായമുള്ളവര്‍ക്കാണ് കൂടുതല്‍ കൊവിഡ് ബാധിച്ചതെങ്കിലും മരിച്ചവരില്‍ 72 ശതമാനം പേരും 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. ജനസാന്ദ്രതയും പ്രായമായവരുടെ എണ്ണം കൂടിയതും ജീവിതശൈലി രോഗികള്‍ കൂടിയതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

SCROLL FOR NEXT