Around us

‘അവ വീട്ടുകാര്‍ ഒന്നിച്ചിരുന്ന് കാണുന്നത്’; പെരുമാറ്റച്ചട്ടമുണ്ടാക്കാന്‍ ഒ.ടി.ടി പ്ലാ്റ്റ്‌ഫോമുകള്‍ക്ക് കാലാവധി നിശ്ചയിച്ച് കേന്ദ്രം

THE CUE

പെരുമാറ്റച്ചട്ടം അന്തിമമായി തീരുമാനിക്കാന്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് 100 ദിവസത്തെ സമയം അനുവദിച്ച് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, സീ5, എംഎക്‌സ് പ്ലെയര്‍, എഎല്‍ടിബാലാജി, ഹോട്ട്‌സ്റ്റാര്‍, വൂട്ട്, ജിയോ, സോണിലിവ്, അരെ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു തീരുമാനം. മിക്ക ഇന്ത്യന്‍ കുടുംബങ്ങളും ഒടിടി പ്ലാറ്റ് ഫോമുകളിലെ വീഡിയോകള്‍ ഒരുമിച്ചിരുന്ന് കാണുന്നവരാണെന്നും അതിനാല്‍ നിയന്ത്രണം ആവശ്യമാണെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വീഡിയോ ഉള്ളടക്കം സെന്‍സര്‍ഷിപ്പ് ചെയ്യില്ലെന്നും, പകരം ഈ പ്ലാറ്റ്‌ഫോമുകള്‍ വ്യത്യസ്ത പ്രായക്കാര്‍ക്കായി ഉള്ളടക്കം വേര്‍തിരിക്കാനുള്ള മാര്‍ഗം കൊണ്ടുവരുകയാകും ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ജനുവരിയില്‍ ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കായി ഒരു പെരുമാറ്റച്ചട്ടം തയ്യാറാക്കിയിരുന്നു. ഇന്ത്യന്‍ കോടതികള്‍ നിരോധിച്ച ഉള്ളടക്കങ്ങള്‍ തടഞ്ഞുകൊണ്ടുള്ളതായിരുന്നു ഇത്. ഡിജിറ്റല്‍ കണ്ടന്റ് കംപ്ലെയിന്റ് കൗണ്‍സില്‍(ഡിസിസിസി) എന്ന പേരില്‍ ഒരു സമിതി രൂപീകരിക്കാനും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ എല്ലാ ഒടിടി പ്ലാറ്റ്‌ഫോമുകളും ഈ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല.

ഫെബ്രുവരിയില്‍ മുന്‍ ജസ്റ്റിസ് എപി ഷായെ സമിതിയുടെ അധ്യക്ഷനായി നിയമിക്കുകയും ചെയ്തു. എന്നാല്‍ സമിതിയുടെ അധികാരങ്ങളും ഘടനയും സംബന്ധിച്ച് തീരുമാനമായിട്ടില്ല. അതേസമയം പെരുമാറ്റച്ചട്ടം തീരുമാനിക്കുന്നത് സംബന്ധിച്ച് പ്രതിനിധികളുടെ ചര്‍ച്ച തുടരുകയാണെന്നും, തീരുമാനമായാല്‍ മന്ത്രാലയത്തെ അറിയിക്കുമെന്നുമാണ് എംഎക്‌സ് പ്ലെയര്‍ സിഇഒ കരണ്‍ ബേദി പ്രതികരിച്ചത്.

'കത്തനാരുടെ കഥ എന്തുകൊണ്ട് പറയണം' എന്ന ചോദ്യത്തിൽ നിന്നുള്ള തുടക്കം, ചിത്രത്തിൽ ചില സർപ്രൈസുകൾ ഉണ്ട്: റോജിൻ തോമസ് അഭിമുഖം

'ഭീഷ്മർ' വിജയകരമായ മൂന്നാം വാരത്തിലേക്ക്

ഇത് യുവ പ്രതിഭകളുടെ വൻ വിജയം; 'ഡർബി' രണ്ടാം വാരത്തിലേക്ക്

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യം; ആരാധകർക്കൊപ്പം 'പേട്രിയറ്റ്' ട്രെയ്‌ലർ ലോഞ്ച് ചെയ്യാൻ BIG M's

55 ദിവസങ്ങൾ, 'L366' ആദ്യ ഷെഡ്യൂൾ പൂർത്തിയായി; അടുത്ത ഷെഡ്യൂൾ മെയ് 5 ന് തുടങ്ങും

SCROLL FOR NEXT