Around us

ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധം: ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തി

THE CUE

കണ്ണൂര്‍ സര്‍വകലാശാലയില്‍ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിനിടെയുണ്ടായ പ്രതിഷേധത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തി. ടോം ജോസ് രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ടു. രാവിലെ ഡിജിപിയോടും ഇന്റലിജന്‍സ് എഡിജിപിയോടും റിപ്പോര്‍ട്ട് തേടിയിരുന്നു.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ സുരക്ഷ വീഴ്ചയുണ്ടായെന്ന നിലപാടിലാണ് ഗവര്‍ണറുടെ ഓഫീസ്. ഇതിനിടെയാണ് ചീഫ് സെക്ട്രറിയെ വിളിച്ചു വരുത്തി അതൃപ്തി അറിയിച്ചിരിക്കുന്നത്. സുരക്ഷ വീഴ്ചയിലുള്‍പ്പെടെ ഗവര്‍ണര്‍ വിശദീകരണം തേടിയിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തെ പരസ്യമായി പിന്തുണച്ച ഗവര്‍ണര്‍ക്കെതിരെ സിപിഎമ്മും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. ഗവര്‍ണറുടെ പദവിക്ക് യോജിക്കാത്ത രീതിയില്‍ ബിജെപി നേതാക്കളെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു.

ഇന്നലെ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന വേദിയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിനിധികള്‍ പ്രതിഷേധിച്ചത്. കെ കെ രാഗേഷ് എം പി പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എഴുതി തയ്യാറാക്കിയ പ്രസംഗം മാറ്റിവെച്ച് ഗവര്‍ണര്‍ നിയമത്തെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു. ഇതോടെയാണ് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബുള്‍പ്പെടെയുള്ളവരും പ്രതിനിധികളും പ്രതിഷേധിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വെനസ്വേലയില്‍ നില്‍ക്കില്ല, ട്രംപിന്റെ ദൃഷ്ടി മറ്റു ചില രാജ്യങ്ങളിലേക്കും; ലക്ഷ്യമെന്ത്?

ദൃശ്യം 3 ക്ക് മുന്നേ മറ്റൊരു ജീത്തു ജോസഫ് ത്രില്ലർ; ‘വലതുവശത്തെ കള്ളൻ' ടീസർ

ദൃശ്യം 3 ഏപ്രിൽ ആദ്യവാരം റിലീസ്, വലിയ പ്രതീക്ഷകളില്ലാതെ ചിത്രം തിയറ്ററിൽ കാണാം: ജീത്തു ജോസഫ്

ആസിഫ് അലിയും വിജയരാഘവനും പ്രധാന വേഷത്തിൽ, അടുത്ത ചിത്രം ബോബി-സഞ്ജയ് ടീമിന്റെ സ്ക്രിപ്റ്റിൽ: ജിസ് ജോയ്

A world where science meets silence ; 'അനോമി' പുതിയ പോസ്റ്റർ പുറത്ത്

SCROLL FOR NEXT