‘ഗവര്‍ണര്‍ ബിജെപി നേതാക്കളെ പോലെ’;  പദവിക്ക് നിരക്കാത്ത പ്രവര്‍ത്തിയെന്ന് സിപിഎം

‘ഗവര്‍ണര്‍ ബിജെപി നേതാക്കളെ പോലെ’; പദവിക്ക് നിരക്കാത്ത പ്രവര്‍ത്തിയെന്ന് സിപിഎം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പദവിക്ക് നിരക്കാത്ത രീതിയില്‍, ബിജെപി നേതാക്കളെ പോലെയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. പദവിയുടെ പരിമിതി തിരിച്ചറിയുന്നില്ലെങ്കില്‍ രാജിവെച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘ഗവര്‍ണര്‍ ബിജെപി നേതാക്കളെ പോലെ’;  പദവിക്ക് നിരക്കാത്ത പ്രവര്‍ത്തിയെന്ന് സിപിഎം
സിഎഎ: പ്രത്യേക നിയമസഭ സമ്മേളനം ചൊവ്വാഴ്ച; പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കും 

ബിജെപി നേതാക്കളെ പോലെയാണ് ഗവര്‍ണര്‍ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്നത്. പാര്‍ലമെന്റ് പാസാക്കിയ നിയമം ഭരണഘടനയ്ക്ക് അനുസൃതമാണോയെന്ന് പരിശോധിക്കുന്നത് സുപ്രീംകോടതിയാണ്. ഗവര്‍ണര്‍ക്ക് അതിനുള്ള സവിശേഷ അധികാരമില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളുടെ രാഷ്ട്രീയ പ്രചാരണചുമതലയും ഗവര്‍ണര്‍ക്കില്ല. കര്‍ണ്ണാടകയിലും മഹാരാഷ്ട്രയിലും അപമാനകരമായ രീതിയിലേക്ക് തരംതാഴ്ന്ന ഗവര്‍ണര്‍മാരുടെ ഗണത്തിലേക്കാണ് ആരിഫ് മുഹമ്മദ് ഖാനും പോകുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

‘ഗവര്‍ണര്‍ ബിജെപി നേതാക്കളെ പോലെ’;  പദവിക്ക് നിരക്കാത്ത പ്രവര്‍ത്തിയെന്ന് സിപിഎം
‘മുസ്ലിം സ്ത്രീകള്‍ പരിധി വിടരുത്’; പൗരത്വ പ്രക്ഷോഭത്തിനിറങ്ങുന്ന സ്ത്രീകള്‍ക്ക് സമസ്തയുടെ മുന്നറിയിപ്പ്

പ്രസ്താവനയുടെ പൂര്‍ണരൂപം

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in