Around us

അധ്യാപകന്‍ വാങ്ങിയ ചാണകത്തില്‍ 5 പവന്റെ താലിമാല; രണ്ടുവര്‍ഷം മുന്‍പ് പശു വിഴുങ്ങിയതെന്ന് ഉടമ 

THE CUE

രണ്ട് വര്‍ഷം മുന്‍പ് കാണാതായ 5 പവന്റെ സ്വര്‍ണ താലിമാല ലഭിച്ചത് ചാണകത്തില്‍ നിന്ന്. മാല പശു വിഴുങ്ങിയതാണെന്ന് ഉടമ പറയുന്നു. ചടയമംഗലത്തിന് സമീപം, വയ്യാനം ഫജാന്‍ മന്‍സിലില്‍ ഷൂജയ്ക്കും ഭാര്യ ഷാഹിനയ്ക്കുമാണ് ചാണകത്തില്‍ നിന്ന് താലിമാല ലഭിച്ചത്. കൃഷിക്കായി കരവാളൂര്‍ സ്വദേശി ശ്രീധരനില്‍ നിന്ന് ഇവര്‍ 6 മാസം മുന്‍പ് ചാണകം വാങ്ങിയിരുന്നു. വീടുകളില്‍ നിന്ന് ചാണകം ശേഖരിച്ച് മറിച്ചുവില്‍ക്കുന്നയാളാണ് ശ്രീധരന്‍. ഇതില്‍ നിന്നാണ് ഇവര്‍ക്ക് മാല ലഭിച്ചത്. എന്നാല്‍ താലിയില്‍ ഇല്യാസ് എന്ന പേരുണ്ടായിരുന്നു. ഇതോടെ മാലയുടെ ഉടമയെ കണ്ടുപിടിക്കാന്‍ ഇവര്‍ സോഷ്യല്‍ മീഡിയയുടെ സഹായം തേടി.

അധ്യാപകന്റെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ തുടയന്നൂര്‍ സ്വദേശി ഇല്യാസ് ബന്ധപ്പെട്ടു. 2 വര്‍ഷം മുന്‍പ് കാണാതായതാണ് മാലയെന്നും പശു വിഴുങ്ങിയതാകാനാണ് സാധ്യതയെന്ന് അന്ന് തോന്നിയിരുന്നതായും ഇയാള്‍ പറഞ്ഞു. എന്നാല്‍ ആ പശുവിനെ വില്‍പ്പന നടത്തിയിരുന്നു. അത് ഇപ്പോള്‍ എവിടെയാണെന്ന് യാതൊരു വിവരവുമില്ല. കറുത്ത നിറത്തിലുള്ള പശുവായിരുന്നു അതെന്ന് ഇല്യാസ് പറയുന്നു. യഥാര്‍ത്ഥ ഉടമയെ കണ്ടെത്തിയതിനാല്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ മാല തിരിച്ച് നല്‍കാനൊരുങ്ങുകയാണ് അധ്യാപക ദമ്പതികള്‍. മനോരമ ഓണ്‍ലൈന്‍ ആണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT