പരപ്പ ക്വാറി സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി, പൂര്‍ണമായും അടച്ചു പൂട്ടണം 
Photo courtesy : CNET TV

പരപ്പ ക്വാറി സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി, പൂര്‍ണമായും അടച്ചു പൂട്ടണം 

കാസര്‍ഗോഡ് പരപ്പ മുണ്ടത്തടം കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്നലെ കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോക്ടര്‍ ഡി. സജിത്ത് ബാബു ഉത്തരവിട്ടിരുന്നു. എന്നാല്‍ ക്വാറിയും ക്രഷറും പൂര്‍ണമായും അടച്ചു പൂട്ടുന്നത് വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. മഴ കനത്ത സാഹചര്യത്തിലാണ് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉടമയോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടത്.

പരപ്പ ക്വാറി സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി, പൂര്‍ണമായും അടച്ചു പൂട്ടണം 
പരപ്പ, മുണ്ടത്തടം ക്വാറിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കും

ക്വാറിയുടെ പാരിസ്ഥിതികാഘാതം പഠിക്കുന്നതിനായി സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സിലെ വിദഗ്ധരോട് ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നുമാണ് കലക്ടര്‍ സമരക്കാരെ അറിയിച്ചത്. ഈ നിര്‍ദേശം സമരസമിതി അംഗീകരിച്ചു. എന്നാല്‍ ക്രഷറിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയും മെഷീന്‍ ഘടിപ്പിക്കുന്ന ജോലിയും തുടരുമെന്നുമുള്ള തീരുമാനത്തില്‍ സമരക്കാര്‍ വിയോജിച്ചു. വിദഗ്ധ സമിതിയുടെ പഠനറിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ ഈ മേഖലയിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണമെന്നതാണ് ഇവരുടെ ആവശ്യം. പഠനം തുടങ്ങുന്നതിന് മുമ്പ് ക്രഷറിന്റെ പ്രവര്‍ത്തനം തുടരാമെന്ന് പറയുന്നതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും റിപ്പോര്‍ട്ട് അട്ടിമറിക്കപ്പെടുമെന്ന് ഉറപ്പാണെന്നും സമരത്തിന് നേതൃത്വം നല്‍കുന്ന സാധു ജന പരിഷത്ത് ആരോപിക്കുന്നു. ക്വാറിയില്‍ പൊട്ടിച്ച് വച്ചിരിക്കുന്ന കരിങ്കല്‍ കൊണ്ടു പോകാന്‍ അനുവദിക്കണമെന്ന നിര്‍ദേശം സമരക്കാര്‍ അംഗീകരിച്ചു. എന്നാല്‍ കൊണ്ടു പോകുന്ന വാഹനം,സമയം എന്നിവയില്‍ നിയന്ത്രണം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

പരപ്പ ക്വാറി സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി, പൂര്‍ണമായും അടച്ചു പൂട്ടണം 
‘സ്‌കൂള്‍ തുറന്ന മുതല്‍ പോയിട്ടില്ല. കുടിക്കാനും കുളിക്കാനും വെള്ളമില്ല’, യൂണിഫോമില്‍ ഈ കുട്ടികള്‍ സമരപ്പന്തലിലാണ് 

കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ മാവിലര്‍ ഗോത്രവിഭാഗക്കാര്‍ താമസിക്കുന്ന മാലൂര്‍ക്കുന്ന് കോളനിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരെ പ്രദേശവാസികള്‍ മാസങ്ങളായി സമരത്തിലാണ്. ജീവന് ഭീഷണിയായ ക്വാറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ഗോത്രവിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ സര്‍ക്കാറിനെ സമീപിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതിനെത്തുടര്‍ന്നാണ് അനിശ്ചിതകാല സമരം തുടങ്ങിയത്.സമീപത്തെ കിണറുകളില്‍ കുടിവെള്ളം പോലും വറ്റിയെന്നാണ് സമരക്കാര്‍ പറയുന്നത്. കുളിക്കാന്‍ വെള്ളമില്ലാത്തതിനാല്‍ കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ല. സമരത്തിന് യുഡിഎഫും ബിജെപിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചെങ്കിലും സമരക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ല. ക്വാറി സന്ദര്‍ശിച്ച മന്ത്രി സമരപന്തലില്‍ കയറാതെ വഴിയിലേക്ക് ചര്‍ച്ചയ്ക്ക് വിളിച്ചെന്നാണ് ഇവരുടെ ആരോപണം.

Related Stories

No stories found.
logo
The Cue
www.thecue.in