Around us

ബലാല്‍സംഗക്കേസില്‍ തരുണ്‍ തേജ്പാല്‍ കുറ്റവിമുക്തന്‍

ബലാല്‍സംഗക്കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാല്‍ കുറ്റവിമുക്തന്‍. ഗോവ സെഷന്‍സ് കോടതിയാണ് തരുണ്‍ തേജ്പാലിനെ വെറുതെ വിട്ടത്. 2013ല്‍ ഹോട്ടലില്‍ സഹപ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്തുവെന്നായിരുന്നു കേസ്.

2013 നവംബര്‍ 30നാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വച്ച് ബലാല്‍സംഗം ചെയ്‌തെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ തരുണ്‍ തേജ്പാല്‍ അറസ്റ്റിലായത്. 2017ല്‍ തരുണിനെതിരെ ബലാല്‍സംഗം, ലൈംഗികാതിക്രമം ഉള്‍പ്പെടെ കുറ്റങ്ങള്‍ ചുമത്തി.

കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തരുണ്‍ തേജ്പാല്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

സംഭവത്തിന് ശേഷം തെഹല്‍ക്ക എഡിറ്റര്‍ ഷോമ ചൗധരിക്ക് അയച്ച കത്തില്‍ ഖേദപ്രകടനം നടത്തിയതായും അന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു ഗോവയിലെ വിചാരണ കോടതിയിലെ നടപടി ക്രമങ്ങള്‍. കേസില്‍ തരുണ്‍ തേജ്പാല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയാണെങ്കില്‍ കുറഞ്ഞത് 10 വര്‍ഷം തടവുശിക്ഷയോ പരമാവധി ജീവപര്യന്തമോ ലഭിക്കുമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഫ്രാന്‍സിസ്‌കോ ടവോര ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

തിര പോലെ വ്യത്യസ്‍തമായ സിനിമ, വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം പൂജ റിലീസായി എത്തും: വിശാഖ് സുബ്രഹ്മണ്യം അഭിമുഖം

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

SCROLL FOR NEXT