Around us

'ബിശ്വാസ് മേത്ത ശിവശങ്കറായില്ല'; വളവും പുളവുമില്ലാത്ത ഐഎഎസ് ഉദ്യോഗസ്ഥനെന്നും മന്ത്രി ജി സുധാകരന്‍

ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയെ പ്രശംസിച്ച് മന്ത്രി ജി സുധാകരന്‍. ബിശ്വാസ് മേത്ത ശിവശങ്കറിനെ പോലെ അല്ലെന്നും വളവും പുളവുമില്ലാതെ പെരുമാറുന്ന അപൂര്‍വം ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഒരാളാണെന്നും മന്ത്രി പറഞ്ഞു. അന്തസ്സുള്ള ചീഫ് സെക്രട്ടറിയെ പ്രതിപക്ഷം വേട്ടയാടുകയാണ്. പ്രതിപക്ഷം ചീഫ് സെക്രട്ടറിയുടെ പേരിന് മറ്റൊരു വ്യാഖ്യാനം നല്‍കി വിളിക്കുകയാണ്. അദ്ദേഹം സത്യസന്ധമായ ജോലി ചെയ്യുകയായിരുന്നു.

വേറൊരു മുന്നണി ഭരിക്കുന്ന കാലത്തായാലും ഒരു ചീഫ് സെക്രട്ടറി ഇങ്ങനെയല്ലേ പ്രവര്‍ത്തിക്കേണ്ടത്. രാഷ്ട്രീയ പ്രവര്‍ത്തകരുടെ താല്‍പ്പര്യത്തിന് വഴങ്ങി ചീഫ് സെക്രട്ടറി പ്രവര്‍ത്തിക്കണോ. അങ്ങനെയെങ്കില്‍ ചീഫ് സെക്രട്ടറിയെന്ന് പറയാനാവില്ല. ഒരു ഐഎഎസുകാരന്‍ അന്തസ്സായി പെരുമാറുന്നത് അപൂര്‍വമായിട്ടാണ് താന്‍ കാണുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വളവും പുളവുമില്ലാതെ ഒരു രാഷ്ട്രീയവും പ്രകടിപ്പിക്കാതെ അദ്ദേഹം സംസാരിച്ചു. ശിവശങ്കരനെ ആക്ഷേപിക്കുന്ന പ്രതിപക്ഷം ശിവശങ്കറിനെ പോലെ പെരുമാറാതിരുന്ന ബിശ്വാസ് മേത്തയെ ആക്ഷേപിക്കുന്നതില്‍ നിന്ന് അവരുടെ ഇരട്ടത്താപ്പ് വ്യക്തമായിരിക്കുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

SCROLL FOR NEXT