Around us

‘പ്രയാസമാണ് എങ്കിലും ഞങ്ങള്‍ പിന്മാറില്ല’; 17 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച വിജയം നേടി കശ്മീരിലെ വിദ്യാര്‍ത്ഥികള്‍

THE CUE

ഓഗസ്റ്റ് 5ന് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുളള കേന്ദ്രത്തിന്റെ തീരുമാനം ജമ്മു കശ്മീരിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. ഒരുപാട് പ്രതിസന്ധികള്‍ക്കിടയിലാണ് ഡിസംബറില്‍ നടന്ന അവസാനവര്‍ഷ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ അവര്‍ എഴുതിയത്. താഴ്‌വയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം സ്‌കൂളുകള്‍ നാലുമാസത്തിലേറെ അടച്ചിട്ടിരുന്നു. ട്യൂഷന്‍ സെന്ററുകളും അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. വിവരശേഖരണത്തിന് ഏകമാര്‍ഗമായ ഇന്റര്‍നെറ്റും അനിശ്ചിതമായി വിഛേദിച്ചു. മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ തടഞ്ഞുവെച്ചു. മേഖലയിലെ നിരന്തരമായ അക്രമങ്ങളിലും രക്തച്ചൊരിച്ചിലിലും അവരുടെ ജീവിതവും പഠനവും തടസ്സപ്പെട്ടു. ഇത്രയേറെ പ്രതിസന്ധികള്‍ക്കിടയിലും ആത്മവിശ്വാസവും കഠിന പ്രയത്‌നവും കൊണ്ട് അവര്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

കഴിഞ്ഞ ജനുവരി 22 നായിരുന്നു ഫലപ്രഖ്യാപനം. മുമ്പത്തെ എല്ലാ റെക്കോര്‍ഡുകളും മറികടന്ന് ഞെട്ടിക്കുന്ന പ്രകടനമാണ് കശ്മീരിലെ കുട്ടികള്‍ ഇത്തവണ നേടിയത്. മുന്‍ വര്‍ഷത്തെ പരീക്ഷകളുമായി താരതമ്യം ചെയ്യുമ്പോള്‍ 76.08% വിദ്യാര്‍ത്ഥികള്‍ ഉന്നതപഠനത്തിന് യോഗ്യത നേടി, 25 ശതമാനം പോയിന്റ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത്തവണ കശ്മീരില്‍ നിന്നും 46,599 കുട്ടികള്‍ അവസാനവര്‍ഷ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയതായാണ് ബോര്‍ഡ് ഓഫ് സ്‌കൂള്‍ എഡ്യൂക്കേഷന്‍ (ബോസ്) നല്‍കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരില്‍ 35,454 കുട്ടികള്‍ യോഗ്യത നേടി. ഇതിന് മുമ്പ് ഏറ്റവും മികച്ച വിജയം നേടിയ വര്‍ഷം 2016 ആണ്. 53,159 വിദ്യാര്‍ത്ഥികളില്‍ 40,119 വിദ്യാര്‍ത്ഥികളാണ് അന്ന് യോഗ്യത നേടിയത്. 75.47 ആയിരുന്നു വിജയശതമാനം. 2016 നെ അപേക്ഷിച്ച് മികച്ച ഫലമാണ് ഉത്തവണ ഉണ്ടായിരിക്കുന്നത്. കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് അന്നും ആറ് മാസത്തോളം സ്‌കൂളുകള്‍ പൂട്ടിയിരുന്നു. ഇത് വലിയ തെരുവ് പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കരിയര്‍ ഡിഫൈനിംഗ് പരീക്ഷകളില്‍ കഴിഞ്ഞ 17 വര്‍ഷത്തെ ഫലങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന വിജയശതമാനമാണ് വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം നേടിയിരിക്കുന്നതെന്നും കണക്കുകള്‍ പറയുന്നു. 2003 ലെ വിജയശതമാനം 48 ആയിരുന്നു. അന്നുമുതലുളള റെക്കോഡുകള്‍ പരിശോധിച്ചാല്‍ 2016ല്‍ ഒഴികെ മറ്റൊരു വര്‍ഷവും 70% ല്‍ കൂടുതല്‍ വിജയം നേടിയിട്ടില്ല. അങ്ങനെ നോക്കുമ്പോള്‍ ഇത് തികച്ചും ശ്രദ്ധേയമായ നേട്ടമാണ്. പരീക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2018 ലെ കണക്കുകള്‍ പ്രകാരം 295 ല്‍ 151 സ്‌കൂളുകളിലും 50ശതമാനത്തിലധികം കുട്ടികള്‍ തോറ്റിരുന്നു. ഈ വര്‍ഷം വെറും 15 സ്‌കൂളുകളില്‍ മാത്രമാണ് അത്തരമൊരു തോല്‍വി ഉണ്ടായിട്ടുളളത്. 'മോശമായി പ്രവര്‍ത്തിക്കുന്ന' ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ എണ്ണം കുറഞ്ഞു എന്ന് വേണം ഇതില്‍ നിന്നും മനസ്സിലാക്കാന്‍.

കഴിഞ്ഞ 30 വര്‍ഷമായി കശ്മീരിലെ സ്ഥിതിഗതികള്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുന്നതായി ബുഡ്ഗാം ജില്ലയിലെ ചദൂറ പട്ടണത്തിലെ സ്‌കൂള്‍ അദ്ധ്യാപകനായ മുസാഫര്‍ ഹുസൈന്‍ ഭട്ട് പറയുന്നു. 'പതിവായി അവരുടെ സ്‌കൂള്‍ വിദ്യാഭ്യാസം തകരാറിലാകുന്നു, പക്ഷേ അവര്‍ ഒരിക്കലും ആത്മവിശ്വാസം കൈവിട്ടിട്ടില്ല.'

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

'ഫഹദ് ഫാസിലിന്റെ ഈ സിനിമ ചെയ്ത സംവിധായകനുമായി എനിക്ക് വർക്ക് ചെയ്യണം'; ഇർഫാൻ ഖാന്റെ നാലാം ചരമ വാർഷികത്തിൽ കുറിപ്പുമായി ഭാര്യ

തമിഴ് നാട്ടിലെ സൂപ്പർ സ്റ്റാർ രാഷ്ട്രീയം: സത്യവും മിഥ്യയും ; നൗഫൽ ഇബ്നു മൂസ

SCROLL FOR NEXT