Around us

'വിദേശ സഹായമെത്തി'; കൊവിഡ് എമർജൻസി കിറ്റുമായി അമേരിക്കയിൽ നിന്നുള്ള ആദ്യ വിമാനം ഇന്ത്യയിൽ

ന്യൂദൽഹി: ഇന്ത്യ ​ഗുരുതരമായ കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ അമേരിക്കയിൽ നിന്നുള്ള കൊവിഡ് എമർജൻസി എയ്ഡ് ഇന്ത്യയിലെത്തി. നാനൂറിലധികം ഓക്സിജൻ സിലിണ്ടറുകൾ, പത്ത് ലക്ഷത്തിലധികം റാപിഡ് കൊറോണ ടെസ്റ്റ് കിറ്റ്സ്, ആശുപത്രി ഉപകരണങ്ങൾ, തുടങ്ങിയവയാണ് അമേരിക്ക ഇന്ത്യയ്ക്ക് നൽകിയത്.

വെള്ളിയാഴ്ച പുലർച്ചെയാണ് അമേരിക്കയിൽ നിന്നുള്ള വിമാനം ഇന്ത്യയിലെത്തിയത്.

നേരത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയ്ക്ക് സഹായം നൽകുമെന്ന് അറിയിച്ചിരുന്നു. കൊവിഡിന്റെ തുടക്കഘട്ടങ്ങളിൽ അമേരിക്കയെ ഇന്ത്യയെ സഹായിച്ചതുപോലെ തങ്ങളും ഈ വിഷമഘട്ടത്തിൽ ഇന്ത്യയെ സഹായിക്കുമെന്നായിരുന്നു ബൈഡൻ പറഞ്ഞത്.

ജോ ബൈ‍ഡന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്നോട്ടു വന്നിരുന്നു. ഇതിനോടകം ന്യൂസിലാൻഡ് ഉൾപ്പെടെ വിവിധ വിദേശ രാജ്യങ്ങൾ ഇന്ത്യയ്ക്ക് സഹായം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയിൽ തുടർച്ചയായി പ്രതിദിന രോ​ഗികളുടെ എണ്ണം മൂന്ന് ലക്ഷം കടക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആരോ​ഗ്യ മേഖലയ്ക്ക് താങ്ങാൻ കഴിയുന്നതിലും കൂടുതൽ രോ​ഗികളാണ് പ്രതിദിനം ഉണ്ടാകുന്നത്.

ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചു കൊണ്ട് നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളും മുന്നോട്ടു വന്നിരുന്നു.

'ഇതളേ...'; അപർണ ബാലമുരളിയുടെ മനോഹര ശബ്ദം, 'മിണ്ടിയും പറഞ്ഞും' എന്ന ചിത്രത്തിലെ പുതിയ ഗാനം

ലാൽ സാറിനെ പോലെ അനായാസമായി ഹ്യൂമർ ചെയ്യാൻ കഴിയുന്ന നടൻ, നിവിൻ ഒരു അണ്ടർറേറ്റഡ് ആക്ടറാണ്: അഖിൽ സത്യൻ

പൊളിച്ചടുക്കി ടീം ബിഗ്‌റോക്ക് മോട്ടോര്‍സ്‌പോര്‍ട്‌സ്; ISRL സീസണ്‍ 2 ചാംപ്യന്‍, കിരീടം സമ്മാനിച്ച് സല്‍മാന്‍ ഖാന്‍

അയാള്‍ രസമുണ്ടാക്കുകയാണ്

അജുവിനെ സജസ്റ്റ് ചെയ്തത് നിവിൻ, പുതിയ നിവിനെയും അജുവിനെയും 'സർവ്വം മായ'യിൽ കാണാം: അഖിൽ സത്യൻ

SCROLL FOR NEXT