Around us

ആന ഏക്കം നിരോധിക്കണമെന്ന് അമിക്യസ് ക്യൂറി റിപ്പോര്‍ട്ട്; ‘65 വയസ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് കൊണ്ടു പോകരുത്’   

THE CUE

വാണിജ്യാവശ്യങ്ങള്‍ക്കായി നാട്ടാനകളെ വാടകയ്ക്കോ പാട്ടത്തിനോ എടുക്കുന്ന 'ഏക്കം' എന്ന സമ്പ്രദായം നിരോധിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. ആനകളെ വില്‍ക്കുകയോ, വില്‍ക്കാമെന്ന് വാഗ്ദാനം നല്‍കി കൈമാറുകയോ, വാണിജ്യാവശ്യത്തിനായി പണം വാങ്ങി കൈമാറുകയോ ചെയ്യുന്നത് നിയമം മൂലം നിരോധിക്കപ്പെട്ടതാണ്. അതിനാല്‍ നാട്ടാനകളെ ഇത്തരത്തില്‍ കൈമാറുന്നത് കേരളത്തില്‍ നിരോധിക്കാവുന്നതാണെന്ന് അമിക്കസ് ക്യൂറി അഡ്വ. വി എം ശ്യാംകുമാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

നാട്ടാനകളുടെ വര്‍ധിച്ചു വരുന്ന മരണ നിരക്ക് നിയന്ത്രിക്കണമെന്നും 65 വയസ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് കൊണ്ടു പോകരുതെന്നും റിപ്പോര്‍ട്ടിലുണ്ട്. ആനകളെ പീഡിപ്പിക്കുന്നത് തടയണമെന്നും നാട്ടാന പരിപാലനചട്ടം പാലിച്ച് എഴുന്നള്ളിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നുമാവശ്യപ്പെട്ട് സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍സ് ഇടുക്കി ജില്ലാ സെക്രട്ടറി എം എന്‍ ജയചന്ദ്രന്‍നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത.്

മുന്‍ വനഗവേഷണകേന്ദ്രം ഡയറക്ടറായിരുന്ന ഡോ. പി എസ് ഈസയുടെ വിദഗ്ധോപദേശത്തിന്റെയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയരിക്കുന്നത്. സെപ്തംബര്‍ 23 നാണ് അമിക്കസ് ക്യൂറി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വനം, വന്യജീവി സംരക്ഷണ നിയമത്തിലെ (1972) ചട്ടം 43 പ്രകാരം, ആനകളെ വില്‍ക്കുകയോ, വില്‍ക്കാമെന്ന് വാഗ്ദാനം നല്‍കി കൈമാറുകയോ, വാണിജ്യാവശ്യത്തിനായി പണം വാങ്ങി കൈമാറുകയോ ചെയ്യുന്നത് നിയമം മൂലം നിരോധിക്കപ്പെട്ടതാണ്. അതിനാല്‍ നാട്ടാനകളെ ലേലം വിളിച്ച് ഒരു തുകയുറപ്പിച്ച് എക്കത്തിന് നല്‍കുന്ന സമ്പ്രദായവും നിയമവിരുദ്ധമാണ്. അതിനാല്‍ നാട്ടാനകളെ ഇത്തരത്തില്‍ കൈമാറുന്നത് കേരളത്തില്‍ നിരോധിക്കാവുന്നതാണ്’’, ഇത്തരത്തില്‍ ചട്ടം 43 ലംഘിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കാമെന്നും തടവ് ഉള്‍പ്പെടെയുള്ള ശിക്ഷ നല്‍കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അമിക്കസ് ക്യൂറി റിപോര്‍ട്ടിലെ പത്ത് നിര്‍ദേശങ്ങള്‍

1) ആനകളിലെ വര്‍ദ്ധിച്ചുവരുന്ന മരണ നിരക്ക് നിയന്ത്രിക്കണം

2) നിയമവിരുദ്ധമായ രീതിയില്‍ ആനകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന വെറ്ററിനറി ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണം

3) ചട്ടത്തില്‍ അവ്യക്തമായ പല ഭാഗങ്ങളും കൃത്യമായി നിര്‍വചിക്കണം

4) ആനകളെ വാടകയ്‌ക്കോ പാട്ടത്തിനോ വില്‍ക്കാനോ വയ്ക്കുന്നത് നിരോധിക്കണം

5) ഇടനിലക്കാര്‍ ആനകളെ ചൂഷണം ചെയ്യുന്നത് തടയാന്‍ കൃത്യമായ ചട്ടങ്ങള്‍ വേണം

6) മദം പൊട്ടിയ ആനകളെ പരിചരിക്കാന്‍ കൃത്യമായ ചട്ടങ്ങള്‍ വേണം.

7) ആനകളെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ചട്ടം വേണം

8) 65 വയസ്സിന് മുകളിലുള്ള ആനകളെ എഴുന്നള്ളിപ്പ് അടക്കം ഒന്നിനും കൊണ്ടുപോകരുത്. 'വിരമിക്കല്‍' പ്രായമായി കണക്കാക്കണം.

9) ആനക്കൊമ്പ് മുറിച്ചെടുക്കുന്നതും വില്‍ക്കുന്നതും അവസാനിപ്പിക്കാന്‍ കര്‍ശനമായ ചട്ടങ്ങള്‍ വേണം

10) ആനകള്‍ക്കെതിരായ ക്രൂരതള്‍ പട്ടികപ്പെടുത്തി, അവയോരോന്നിനും കൃത്യമായ പരിഹാരങ്ങള്‍ കണ്ടെത്തണം.

നിലവില്‍ ആനകളെ ഏക്കത്തിന് കൊടുക്കുന്നതടക്കമുള്ള എല്ലാ സമ്പ്രദായങ്ങളും നിയമം അനുസരിച്ച് തന്നെ തെറ്റാണ്. ഇത് മാറ്റാന്‍ കേരളത്തിന്റെ വനം, വന്യജീവി നിയമം തന്നെ ഭേദഗതി ചെയ്യേണ്ടി വരും. അതിനാലാണ് സമഗ്രമായ നിയമനിര്‍മാണവും നിലവിലെ സമ്പ്രദായങ്ങളുടെ നിരോധനവും റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നത്.

കണക്ക് പ്രകാരം കേരളത്തില്‍ 507 നാട്ടാനകളുണ്ട്. ഇതില്‍ 410 കൊമ്പനാനകളും 97 പെണ്ണാനകളുമാണുള്ളത്. 2017-ല്‍ 17 ആനകള്‍ ചരിഞ്ഞു. 2018-ല്‍ ഇത് 34 ആയി ഉയര്‍ന്നു. 2019 ല്‍ ഇതുവരെ മാത്രം 14 ആനകളാണ് ചരിഞ്ഞത്. കൃത്യമായ പോഷകങ്ങളുള്ള ഭക്ഷണം കിട്ടാത്തതും, ശരിയായ രീതിയിലുള്ള ഭക്ഷണം കൊടുക്കാത്തതും, വിശ്രമമില്ലായ്മയുമയുമാണ് ആനകളുടെ ഈ ഉയര്‍ന്ന മരണനിരക്കിന് കാരണമെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

'പ്രായമായ ഗെറ്റപ്പിൽ പരസ്പരം മുഖം തിരിച്ച് വിനായകനും സുരാജും' ; തെക്ക് വടക്ക് സിനിമയുടെ ലുക്ക് പുറത്ത്

'ആരും കാണാ മണിമേട് കണ്ടേ വരാം' ; വിധു പ്രതാപിന്റെ ആലാപനത്തിൽ സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐയിലെ ആദ്യ ഗാനം

'കോമഡി എന്റർടൈനറല്ല വെഡ്‌ഡിങ് എന്റർടൈനറാണ് ഗുരുവായൂരമ്പല നടയിൽ' ; സ്ക്രിപ്റ്റും സിനിമയും ചിരിപ്പിച്ചെന്ന് പൃഥ്വിരാജ്

'ആനന്ദേട്ടനെ പോലെ തെളിഞ്ഞ മനസ്സും ക്ഷമാശീലവും ഉള്ള ഒരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല' ; ഗുരുവായൂരമ്പല നടയിൽ റിലീസ് ടീസർ

'രണ്ടും ഒരേ ഇനമാ ക്രിമിനൽസ്, ത്രില്ലറുമായി ജിസ് ജോയ്' ; ആസിഫ് അലി - ബിജു മേനോൻ ചിത്രം തലവൻ ട്രെയ്‌ലർ

SCROLL FOR NEXT