Election

കഴക്കൂട്ടമില്ലെങ്കില്‍ മത്സരത്തിനില്ലെന്ന് ശോഭ സുരേന്ദ്രന്‍, ഒഴിവാക്കാന്‍ രാജി ഭീഷണിയുമായി കെ.സുരേന്ദ്രനും

കഴക്കൂട്ടം മണ്ഡലം ലഭിച്ചില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രന്‍ നേതൃത്വത്തെ അറിയിച്ചതായി സൂചന. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് മല്‍സരിപ്പിക്കാനാകില്ലെന്ന നിലപാടിലാണ് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ ദേശീയ നേതൃത്വം സമ്മര്‍ദ്ദം ചെലുത്തിയാല്‍ നേതൃത്വമൊഴിയുമെന്ന് സുരേന്ദ്രന്‍ ഭീഷണി മുഴക്കിയതായും ശോഭാ സുരേന്ദ്രന്‍ വിഭാഗം പറയുന്നു. ശോഭാ സുരേന്ദ്രന് കഴക്കൂട്ടത്തിന് പകരം ചാത്തന്നൂര്‍ നല്‍കാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. മത്സരിക്കുന്ന 115 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിയെ ബിജെപി ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് കഴക്കൂട്ടത്തെ ചൊല്ലി ആശയക്കുഴപ്പവും ഭിന്നതയും.

കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്തും പാലക്കാട് ഇ.ശ്രീധരനും നേമത്ത് സുരേഷ് ഗോപിയും മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തൃശൂരിലും സുരേഷ് ഗോപിയെ പരിഗണിക്കുന്നുണ്ട്. കോഴിക്കോട് നോര്‍ത്തില്‍ എം.ടി രമേശാണ് സ്ഥാനാര്‍ത്ഥി.

ശോഭ സുരേന്ദ്രനെ കഴക്കൂട്ടത്ത് പരിഗണിക്കണമെന്ന കേന്ദ്രനേതൃത്വത്തിന്റെ ആവശ്യം സംസ്ഥാന നേതൃത്വം എതിര്‍ത്ത സാഹചര്യത്തില്‍ മറ്റൊരു മണ്ഡലത്തില്‍ പരിഗണിക്കാനാണ് സാധ്യത. ദേശീയ നേതൃത്വം തെരഞ്ഞെടുപ്പ് സമിതിയിലും ശോഭ സുരേന്ദ്രന്റെ പേര് മുന്നോട്ടുവെച്ചെങ്കിലു കെ സുരേന്ദ്രനും വി മുരളീധരനും എതിര്‍ത്തിരുന്നു.

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

'ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവാണ് അവൻ, പുറത്തു കടക്കാൻ അവന് അറിയില്ല'; ചിരിയല്ല ഇതിൽ അല്പം കാര്യവുമുണ്ട് മലയാളി ഫ്രം ഇന്ത്യ ടീസർ‍

SCROLL FOR NEXT