സുരേഷ് ഗോപി ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍, ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക വരാനിരിക്കെ

സുരേഷ് ഗോപി ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍, ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക വരാനിരിക്കെ

ന്യൂമോണിയ ബാധയെ തുടര്‍ന്ന് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി ചികില്‍സയില്‍. സുരേഷ് ഗോപിക്ക് പത്ത് ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് താരം.

ജോഷി സംവിധാനം ചെയ്യുന്ന 'പാപ്പന്‍' എന്ന സിനിമയുടെ കോട്ടയം പാലായിലുള്ള ലൊക്കേഷനില്‍ നിന്നാണ് സുരേഷ് ഗോപിയെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക ഞായറാഴ്ച വരാനിരിക്കെയാണ് സുരേഷ് ഗോപി ചികില്‍സയിലും വിശ്രമത്തിലുമായത്. ന്യൂമോണിയ ബാധ കുറഞ്ഞുവരുന്നതായി സുരേഷ് ഗോപിയോട് അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു.

സുരേഷ് ഗോപിയെ നേമത്തും തൃശൂരുമാണ് പരിഗണിച്ചിരുന്നത്. സുരേഷ് ഗോപി തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

നേരത്തെ കമ്മിറ്റ് ചെയ്ത സിനിമകളുടെ ചിത്രീകരണത്തിരക്കിലായതിനാല്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുരേഷ് ഗോപി മത്സരിക്കണമെന്ന നിലപാടാണ് സംസ്ഥാന സമിതിയും കേന്ദ്രനേതൃത്വവും സ്വീകരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാരകനായിരുന്നു സുരേഷ് ഗോപി.

Related Stories

No stories found.
logo
The Cue
www.thecue.in