Election

'ബിജെപിയിൽ എത്തിയാൽ ഏത് വിദഗ്ധനും ആ സ്വഭാവം കാണിക്കും, എന്തും വിളിച്ച് പറയാവുന്ന അവസ്ഥയിൽ ആയി'; ഇ.ശ്രീധരനെതിരെ പിണറായി വിജയൻ

പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീധരൻ ബിജെപിയില്‍ എത്തിയപ്പോള്‍ എന്തു വിളിച്ചുപറയുന്ന അവസ്ഥയായെന്നും ഏത് വിദഗ്ധനും ബിജെപി ആയാല്‍ ആ സ്വഭാവം കാണിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. പട്ടാമ്പിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീധരന്റേത് വെറും ജല്‍പനങ്ങളാണ്. അദ്ദേഹം രാജ്യത്തെ എന്‍ജിനീയറിംഗ് വിദഗ്ധനായിരുന്നു. എന്നാല്‍ ഏത് വിദഗ്ധനായാലും ബിജെപി ആയാല്‍ ബിജെപിയുടെ സ്വഭാവം കാണിക്കും. ബിജെപിയില്‍ എത്തിയപ്പോള്‍ എന്തും വിളിച്ച് പറയുന്ന അവസ്ഥയിൽ ആയി.

ശബരിമല പ്രശനങ്ങള്‍ സുപ്രീം കോടതി വിധി വന്ന ശേഷം ചര്‍ച്ച ചെയ്യാം. നിലവില്‍ യാതൊരുവിധ പ്രശ്നനങ്ങളും ഇല്ല. പ്രതിപക്ഷം ഉയര്‍ത്തുന്ന ശബരിമല വിഷയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏശില്ലെന്നും ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ വിശ്വാസികള്‍ക്ക് സംശയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT