Election

വോട്ടിങ് മെഷീന്‍ കാക്കാന്‍ സ്‌ട്രോങ് റൂമിന് മുന്നില്‍ ഊഴംവെച്ച് കാവലിരുന്ന് പ്രതിപക്ഷം, 24 മണിക്കൂറും ജാഗ്രതയോടെ 

THE CUE

വോട്ടിങ് മെഷീനികള്‍ ലോറിയില്‍ കയറ്റി കൊണ്ടുപോകുന്നതടക്കം വീഡിയോകള്‍ പലയിടത്തും പ്രചരിച്ചതോടെ സ്‌ട്രോങ് റൂമുകള്‍ക്ക് മുന്നിലെ കാവല്‍ ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. 24 മണിക്കൂറും വോട്ടിങ് മെഷീന് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ ഊഴംവെച്ച് കാവലിരിക്കുകയാണ്. ഉത്തര്‍പ്രദേശിലും ബിഹാറിലും പഞ്ചാബിലും വോട്ടിങ് മെഷീനുകള്‍ അനധികൃത കേന്ദ്രങ്ങളില്‍ സൂക്ഷിക്കുന്നതിന്റേയും നീക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നമതോടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കാവല്‍ ശക്തമാക്കിയത്.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി മടിക്കില്ലെന്ന് അറിയാവുന്നതിനാല്‍ ബിജെപി പ്രവര്‍ത്തകരെ സൂക്ഷിക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കാവല്‍ നില്‍ക്കുന്ന പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനൊപ്പം എസ്പി-ബിഎസ്പി പ്രവര്‍ത്തകരും സ്‌ട്രോങ് റൂമിന് മുന്നില്‍ പകലും രാത്രിയും കാവലുണ്ട്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് ഭോപ്പാലിലെ സ്ഥാനാര്‍ത്ഥിയുമായ ദിഗ് വിജയ് സിങ് രാത്രിയില്‍ നഗരത്തിലെ സെന്‍ട്രല്‍ ജയിലിലുള്ള സ്‌ട്രോങ് റൂമില്‍ സന്ദര്‍ശനം നടത്തി. കാവലിരിക്കുന്ന പ്രവര്‍ത്തകരെ സന്ദര്‍ശിച്ചാണ് സിങ് മടങ്ങിയത്.

കനത്ത ജാഗ്രതയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. 22 പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടിങ് മെഷീന്‍ സംബന്ധിച്ച് പുറത്തുവന്ന വീഡിയോകളിലെ ആശങ്ക അറിയിച്ചു. വിവിപാറ്റ് മെഷനുകള്‍ എണ്ണുന്നത് ആദ്യം പരിഗണിക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ചണ്ഡീഗഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിങ്കളാഴ്ച മുതല്‍ സ്‌ട്രോങ് റൂമിന് മുന്നില്‍ കാവലാണ്. എല്ലാ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രവര്‍ത്തകരോട് 24 മണിക്കൂര്‍ കാവലിനായി സന്നദ്ധരായി വരാനും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌ട്രോങ് റൂമിലെ സിസിടിവി ദൃശ്യങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം നിരീക്ഷിക്കാനും ചിലയിടങ്ങളില്‍ അവസരം ഒരുക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെല്ലാം മുംബൈയിലും ഉത്തര്‍പ്രദേശിലുമെല്ലാം സ്‌ട്രോങ് റൂമിന് മുന്നിലെ പ്രവര്‍ത്തകരെ സന്ദര്‍ശിക്കുന്നുണ്ട്. എക്‌സിറ്റ് പോള്‍ ഫലത്തില്‍ ആശങ്കപ്പെടാതെ എല്ലാ പ്രവര്‍ത്തകരും സ്‌ട്രോങ് റൂമിന്റെ കാവല്‍ ശക്തമാക്കണമെന്ന് പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT