Election

നേമത്തെ എൽ എൽ എ ആയിരുന്നു; തനിക്കൊന്നും അറിയില്ല; ബിജെപി- കോണ്‍ഗ്രസ് സംഘര്‍ഷത്തെക്കുറിച്ച് ഒ രാജഗോപാൽ

നേമത്ത് ഇന്നലെ നടന്ന ബിജെപി- കോണ്‍ഗ്രസ് സംഘര്‍ഷത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് നേമം എംഎല്‍എയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ രാജഗോപാല്‍. അഭിപ്രായ വ്യത്യാസങ്ങൾ അക്രമത്തിലൂടെയല്ല പരിഹരിക്കേണ്ടതെന്ന് വോട്ടുചെയ്ത ശേഷം ഒ രാജഗോപാല്‍ പറഞ്ഞു. ബിജെപിക്കാരാണ് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്റെ വാഹനം തടഞ്ഞതെന്ന് എതിരാളികൾ അല്ലെ പറയുന്നത് എന്നായിരുന്നു ഓ രാജഗോപാലിന്റെ പ്രതികരണം.

പരാജയഭീതി കൊണ്ടാണോ ബിജെപി പ്രവര്‍ത്തകര്‍ ഇത്തരമൊരു ആക്രമത്തിന് മുതിര്‍ന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തനിക്കൊന്നുമറിയില്ല, താന്‍ നേമത്തെ എംഎല്‍എ ആയിരുന്നു, അത്ര മാത്രമേയുള്ളൂവെന്ന് ഒ രാജഗോപാൽ പറഞ്ഞു.

ഇന്നലെ രാത്രി വളരെ വൈകിയാണ് നേമത്ത് കെ മുരളീധരന്റെ പ്രചരണവാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്. സംഭവത്തില്‍ ചില യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു. മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പണം നല്‍കാനാണ് മുരളീധരന്‍ എത്തിയത് എന്നാരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞത്.

'ആയുധ പൂജ' സ്പെഷ്യൽ; 'കാട്ടാളന്റെ' പുതിയ പോസ്റ്റർ ശ്രദ്ധ നേടുന്നു

സിനിമാപ്രേമികൾക്ക് ആഘോഷത്തിനുള്ള നേരമായി; വരുന്നു #MMMN ടീസർ

ആൾക്കൂട്ട ദുരന്തം ഉണ്ടാകാതിരിക്കാൻ | Amal Krishna KL Interview

പ്രണവിന്റെ കിടിലൻ പെർഫോമൻസ് ഉറപ്പ് നൽകി ‘ഡീയസ് ഈറേ’ ട്രെയ്‌ലർ

'പ്രണയ പരാ​ഗം, ചടുല വികാരം', വിന്റേജ് മൂഡുമായി "പെറ്റ് ഡിറ്റക്ടീവിലെ" 'തരളിത യാമം' പ്രമോ ​ഗാനം

SCROLL FOR NEXT