ദേവഗണങ്ങള്‍, അയ്യപ്പകോപം, ദൈവത്തിന് വോട്ട്; ഇലക്ഷന്‍ ദിനത്തിലും മുന്നണിഭേദമില്ലാതെ 'ശബരിമല', തുടക്കമിട്ടത് സുകുമാരന്‍ നായര്‍

Kerala Assembly Election2021
Kerala Assembly Election2021

ഇലക്ഷന്‍ ദിനത്തിലും ശബരിമലയും അയ്യപ്പനും വിഷയമാക്കി ഉയര്‍ത്തി നേതാക്കളും പ്രതികരണങ്ങളും. പ്രചരണവേളയില്‍ യുഡിഎഫും ബിജെപിയുമാണ് ശബരിമല സ്ത്രീപ്രവേശന വിധി മുന്‍നിര്‍ത്തി സര്‍ക്കാരിനെതിരെ ധ്രുവീകരണ സാധ്യത തേടിയതെങ്കില്‍ ഇലക്ഷന്‍ ദിനത്തില്‍ മുന്നണി ഭേദമില്ലാതെ നേതാക്കള്‍ വിശ്വാസികളും ദൈവങ്ങളും കൂടെയുണ്ടെന്ന് പ്രഖ്യാപിച്ചു.

Kerala Assembly Election2021
മോദി സര്‍ക്കാരിനെതിരെ പരസ്യ നിലപാടോ? സൈക്കിളില്‍ വോട്ട് ചെയ്യാനെത്തി നടൻ വിജയ്

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരാണ് ശബരിമല മുന്‍നിര്‍ത്തിയുള്ള പ്രതികരണത്തിന് തുടക്കമിട്ടത്. തെരഞ്ഞെടുപ്പില്‍ സമദൂരസിദ്ധാന്തമെന്ന പ്രഖ്യാപിത നിലപാട് വിട്ട് ഭരണമാറ്റമുണ്ടാകുമെന്നായിരുന്നു ജി.സുകുമാരന്‍ നായരുടെ പ്രതികരണം. വിശ്വാസികള്‍ക്ക് പ്രതിഷേധമുണ്ടായെന്നും അത് വോട്ടാകുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഇതിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമാണെന്ന് പ്രതികരിച്ചത്.

'അയ്യപ്പനില്‍' മുഖ്യമന്ത്രി പറഞ്ഞത്

അയ്യപ്പനും ഈ നാട്ടിലെ ദേവഗണങ്ങളും സര്‍ക്കാരിനോടൊപ്പമാണ്. പ്രതിസന്ധിയില്‍ ജനങ്ങളുടെ കൂടെ നില്‍ക്കുന്നതുകൊണ്ടാണത്. അതിനാല്‍ അയ്യപ്പഭക്തനായ ജി സുകുമാരന്‍ നായര്‍ സര്‍ക്കാരിനെതിരെ എന്തിങ്കിലും പറയുമെന്ന് വിശ്വസിക്കാനാകില്ല. ഇടതുജനാധിപത്യമുന്നണിയുടെ ജനകീയ അടിത്തറ വികസിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്നും ധര്‍മ്മടത്ത് മുഖ്യമന്ത്രി

Kerala Assembly Election2021
മോദി സര്‍ക്കാരിനെതിരെ പരസ്യ നിലപാടോ? സൈക്കിളില്‍ വോട്ട് ചെയ്യാനെത്തി നടൻ വിജയ്

പരാജയഭീതിയിലാണ് യുടേണ്‍

മുഖ്യമന്ത്രിയുടെ ഗതികേടാണെന്നും പരാജയഭീതിയിലാണ് മുഖ്യമന്ത്രി യുടേണ്‍ എടുത്തതെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ശബരിമല പരാമര്‍ശം രാഷ്ട്രീയ പ്രസ്താവനയല്ലെന്നായിരുന്നു സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ പ്രതികരണം.

കോടിയേരി പ്രതികരിച്ചത്

ദൈവങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നുവെങ്കില്‍ എല്ലാവരുടെയും വോട്ട് ഇടതുപക്ഷത്തിനായിരിക്കുമായിരുന്നു. എല്ലാ വിശ്വാസികള്‍ക്കും സംരക്ഷണമൊരുക്കിയ സര്‍ക്കാരാണ്. മുസ്ലിം, ക്രിസ്ത്യന്‍, ഹിന്ദു വിശ്വാസികള്‍ക്ക് സുരക്ഷിതത്വം ഒരുക്കിയ സര്‍ക്കാരാണ്. ശബരിമലയില്‍ ഏറ്റവും വലിയ വികസനം നടപ്പാക്കിയത് ഈ സര്‍ക്കാരാണ്.

മുഖ്യമന്ത്രിയെ വിശ്വസിക്കാനാവില്ല

മുഖ്യമന്ത്രി ശബരിമലയെക്കുറിച്ച് പറയുന്നത് വിശ്വസിക്കാനാവില്ല. ആചാരങ്ങള്‍ക്ക് എതിരായി സത്യവാങ്മൂലം കൊടുത്തയാളാണ് മുഖ്യമന്ത്രി. ജനങ്ങളെ ഭയന്നാണ് മുഖ്യമന്ത്രി ശബരിമല വിഷയത്തില്‍ യു ടേണ്‍ എടുത്തത്. കേരളത്തിലെ ഒരു വിശ്വാസിയും മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിക്കില്ല. വനിതാ മതിലുണ്ടാക്കി നവോത്ഥാനത്തിന് ശ്രമിച്ചു. തെരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രിയുടെ നിലപാട് അത്ഭുതപ്പെടുത്തുന്നതാണെന്നം ഉമ്മന്‍ചാണ്ടി

അയ്യപ്പകോപമുണ്ടാകുമെന്ന് ചെന്നിത്തല

അയ്യപ്പ കോപവും ജനങ്ങളുടെ കോപവും പിണറായി സര്‍ക്കാരിനെതിരെയുണ്ടാകുമെന്ന് ചെന്നിത്തലനിരീശ്വരവാദിയായ പിണറായി വിജയന്‍ ഇപ്പോള്‍ അയ്യപ്പന്റെ കാല് പിടിക്കുകയാണെന്നും രമേശ് ചെന്നിത്തല. എല്‍ഡിഎഫ് കടപുഴകുമെന്നും, ബിജെപിയുടെ അഡ്രസ് പോലുമുണ്ടാകില്ലെന്നും രമേശ് ചെന്നിത്തല.

Kerala Assembly Election2021
കേരളത്തിൽ എന്‍ഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്താണ് നടക്കുന്നത് ; കോന്നിയിലും മഞ്ചേശ്വരത്തും വിജയിക്കുമെന്ന് കെ സുരേന്ദ്രന്‍

ശബരിമല ജനങ്ങളുടെ മനസ്സിലുണ്ട്

മുഖ്യമന്ത്രി അയ്യപ്പനെ കൂട്ട്പിടിക്കുന്നതെന്ന് ഗത്യന്തരമില്ലാതെയെന്ന് കെ.സി വേണുഗോപാല്‍. അയ്യപ്പനെയും ദേവഗണങ്ങളെയും സര്‍ക്കാര്‍ പരാമവധി ഉപദ്രവിച്ചു. ശബരിമല വിഷയം ജനങ്ങളുടെ മനസ്സിലുണ്ട്. വിശ്വാസികളെ ദ്രോഹിച്ചവര്‍ക്ക് എങ്ങനെ ദൈവത്തെ വിളിക്കാന്‍ കഴിയുമെന്നും വേണുഗോപാല്‍. അസുരണഗണത്തില്‍ പോലുമല്ലാത്ത നികൃഷ്ട മനസിന് ഉടമയാണ് പിണറായി വിജയനെന്ന് കെ.സുധാകരന്‍. ഭക്തിയുള്ളവരുടെ വികാരത്തെ ചൂഷണം ചെയ്യാനാണ് ഇലക്ഷന്‍ ദിനത്തില്‍ സിപിഎം ശ്രമിക്കുന്നത്. ശബരിമല അയ്യപ്പനെ ഇതിനപ്പുറം നിന്ദിക്കാന്‍ പിണറായി വിജയന് അല്ലാതെ കഴിയില്ല.

വിളിക്കേണ്ട സമയത്ത് ശരണം വിളിച്ചില്ലെന്ന് മുരളീധരന്‍

വിളിക്കേണ്ട സമയത്ത് പിണറായിയും മോദിയും ശരണം വിളിച്ചില്ല. അതിന്റെ ദോഷം അനുഭവിക്കുമെന്നും മുരളീധരന്‍

Related Stories

No stories found.
logo
The Cue
www.thecue.in