Election

എല്‍ഡിഎഫ് തരംഗമുണ്ടാകും, 120 സീറ്റുകള്‍ വരെ നേടുമെന്ന് ഇന്ത്യാടുഡേ എക്‌സിറ്റ് പോള്‍

സംസ്ഥാനത്ത് എല്‍ഡിഎഫ് തരംഗമെന്ന് ഇന്ത്യാടുഡേ ടിവിയുടെ എക്‌സിറ്റ് പോള്‍. 104 മുതല്‍ 120 സീറ്റ് വരെയാണ് ഇന്ത്യാടുഡേയുടെ പ്രവചനം. യുഡിഎഫ് 20 മുതല്‍ 36 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നാണ് പ്രവചനം. എന്‍ഡിഎ 2 സീറ്റുകള്‍ വരെ നേടാം. ഇന്ത്യാടുഡേയും ആക്‌സിസ് മൈ ഇന്ത്യയും ചേര്‍ന്നാണ് എക്‌സിറ്റ് പോള്‍ സര്‍വേ നടത്തിയത്.

എല്‍ഡിഎഫ് 47 ശതമാനം വോട്ടുകള്‍ നേടും. യുഡിഎഫ് 38 ശതമാനം വോട്ടുകള്‍ നേടും. എന്‍ഡിഎയുടെ വോട്ട് ശതമാനം 12 ശതമാനമായി ചുരുങ്ങും. റിപ്പബ്ലിക് ടിവി എക്‌സിറ്റ് പോള്‍ സര്‍വേയില്‍ കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയെന്ന് പ്രവചനം. റിപ്പബ്ലിക്-സിഎന്‍എക്‌സ് സര്‍വേയില്‍ എല്‍ഡിഎഫ് 72 മുതല്‍ 80 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. യുഡിഎഫിന് 58 മുതല്‍ 64 വരെ സീറ്റുകളാണ് റിപ്പബ്ലിക് പ്രവചിക്കുന്നത്. എന്‍ഡിഎ ഒന്ന് മുതല്‍ അഞ്ച് സീറ്റുകള്‍ വരെ നേടും.

'ദി റൈഡിലൂടെ മലയാള ഭാഷയെ കശ്മീർ വരെ എത്തിക്കാൻ കഴിഞ്ഞു'; രസകരമായ പ്രതികരണവുമായി സുധി കോപ്പ

വിജയം തുടരും; മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടും; നിർമ്മാണം ആഷിഖ് ഉസ്മാൻ

മതവിശ്വാസിയെ തര്‍ക്കിച്ച് തോല്‍പിക്കലല്ല യുക്തിവാദിയുടെ ജോലി; വൈശാഖന്‍ തമ്പി അഭിമുഖം

വയനാട് ഫണ്ട്, കണക്കുണ്ട്, വീട് വരും | Shanimol Osman Interview

പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളുമായി ടൈഗര്‍ ഫുഡ്‌സ് ഇന്ത്യ യുഎഇ വിപണിയിലും

SCROLL FOR NEXT