Around us

കോൺഗ്രസ് ഗുണ്ടാസംഘം നടത്തിയ കൊലയെന്ന് കോടിയേരി, ആസൂത്രിത കൊലപാതകം

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ തിരുവോണ ദിവസം ഡിവൈഎഫ്ഐ നേതാക്കളെ വെട്ടിക്കൊലപ്പെടുത്തിയത് കോണ്ഗ്രസ് ഗുണ്ടാസംഘമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തിരുവോണ നാളിൽ കോൺഗ്രസ് ഇട്ട ചോരപൂക്കളം കണ്ട് പ്രബുദ്ധ കേരളം തല കുനിക്കുകയാണ്.

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ തിരുവോണ ദിവസം പുലരുമ്പോഴാണ് രണ്ട് ചെറുപ്പക്കാരെ കോൺഗ്രസ് ഗുണ്ടാസംഘം പൈശാചികമായി വെട്ടിക്കൊന്നത്. ഡി വൈ എഫ് ഐ പ്രവർത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും വടിവാൾ കൊണ്ട് വെട്ടിയരിഞ്ഞ് കൊന്നുതള്ളിയ കോൺഗ്രസ്, തിരുവോണ പൂക്കളത്തിന് പകരം ചോരപ്പൂക്കളമൊരുക്കിയാണ് ലോകമെങ്ങുമുള്ള മലയാളികൾക്ക് ആശംസ നേരുന്നതെന്നും കോടിയേരി പ്രസ്താവനയില് വ്യക്തമാക്കി.

കോടിയേരി ബാലകൃഷ്ണന്റെ വാക്കുകള്

കോൺ‌ഗ്രസിൻ്റെ വടിവാൾ രാഷ്ട്രീയത്തിൽ ഇല്ലാതായ രണ്ട് ചെറുപ്പക്കാരുടെയും കുടുംബത്തിൻ്റെ ദുഖം വിവരണാതീതമാണ്. അവരുടെ പ്രതീക്ഷകളെല്ലാം കൊലപാതക രാഷ്ട്രീയം കൊണ്ട് കോൺഗ്രസ് ഇല്ലാതാക്കി. കോവിഡ് മഹാമാരിയുടെ ഈ അസാധാരണ കാലത്ത് അതിജീവനത്തിൻ്റെ കരുതലോടെ നമ്മൾ മുന്നോട്ടു പോവുമ്പോൾ, കൊലക്കത്തിയുമായി ജീവനെടുക്കാൻ ഇറങ്ങിത്തിരിച്ച കോൺഗ്രസ് സംസ്കാരം പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.

ഇത് ആസൂത്രിതമായ കൊലപാതകമാണ്. ഇതിനായി ഉന്നതതലത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ട്. നേരത്തെ ഈ പ്രദേശത്ത് വധ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൻ്റെ തുടർച്ചയാണ് ഈ കൊലപാതകം. കോൺഗ്രസിൻ്റെ ഉന്നത നേതൃത്വത്തിന് ഈ കൊലപാതകത്തിൽ പങ്കുണ്ട്. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം.

കോൺഗ്രസ് നേതൃത്വം വികലമായ പ്രവൃത്തികൾ കൊണ്ടും പ്രസ്താവനകൾ കൊണ്ടും ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കേരളത്തിൽ അക്രമവും കൊലപാതകവും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഈ നീക്കത്തിനെതിരെ ശക്തമായ ബഹുജനവികാരം ഉയർന്നുവരണം.

ധീര രക്തസാക്ഷികളായ സഖാക്കൾ മിഥിലാജിനും ഹഖ് മുഹമ്മദിനും ആദരാഞ്ജലികൾ.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഭൂമിയുടെ ഭ്രമണ വേഗം കുറയുന്നു? എന്താണ് കാരണങ്ങളും പ്രത്യാഘാതങ്ങളും?

പൊന്മുട്ടയിടുന്ന താറാവിലെ പണിക്കരായി ആദ്യം മനസ്സിൽ വന്നത് തിലകൻ ചേട്ടന്റെ മുഖം: സത്യൻ അന്തിക്കാട്

പിഎം ശ്രീയില്‍ ഒപ്പിട്ടില്ലെങ്കില്‍ കേന്ദ്രഫണ്ട് തരില്ലെന്ന് രേഖയുണ്ടോ? ഇത് മര്യാദകെട്ട സമീപനം; പി.സന്തോഷ് കുമാര്‍ അഭിമുഖം

'ഹൊററുമുണ്ട് കോമഡിയുമുണ്ട്'; ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണം നേടി 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്

ഹല കാസ്രോഡ് ഗ്രാന്‍ഡ് ഫെസ്റ്റ് 2025 ഒക്ടോബർ 26 ന്

SCROLL FOR NEXT