Around us

ഓടുന്ന കാറിന് പിന്നില്‍ നായയെ കെട്ടിവലിച്ച് ക്രൂരത; വീഡിയോ

ഓടുന്ന കാറിന് പിന്നില്‍ നായയെ കെട്ടിവലിച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. നെടുമ്പാശേരി അത്താണിക്ക് സമീപം ചാലാക്കയിലാണ് സംഭവം. കൊടുംക്രൂരതയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ചെങ്ങമനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇന്ന് ഉച്ചയോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടപ്പെട്ടത്. ടാക്‌സി കാറിന്റെ പിന്നില്‍ നായയെ കെട്ടിയിട്ട ശേഷം കാര്‍ ഓടിച്ചു പോകുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഇടയ്ക്ക് അവശനായ നായ വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ബൈക്ക് യാത്രക്കാരനായ യുവാവ് മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇവര്‍ കാറിന്റെ മുന്നില്‍ ബൈക്ക് നിര്‍ത്തി കാര്‍ തടയുന്നതും ദൃശ്യങ്ങളില്‍ കാണാം.

വാഹനവും വാഹന ഉടമയെയും തിരിച്ചറിഞ്ഞതായി ചെങ്ങമനാട് പൊലീസ് അറിയിച്ചു. ആരാണ് വാഹനമോടിച്ചത് എന്ന് സ്ഥിരീകരിച്ചാല്‍ ഉടന്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നും സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

SCROLL FOR NEXT