Around us

അരികിലല്ല പ്രതിപക്ഷ നേതാവ് ഇരിക്കേണ്ടത്; രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഖാര്‍ഗെയ്ക്ക് അര്‍ഹമായ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധം

ദ്രൗപദി മുര്‍മു ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അര്‍ഹമായ ഇരിപ്പിടം നല്‍കാത്തതില്‍ പ്രതിപക്ഷ പ്രതിഷേധം.

രാജ്യസഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അര്‍ഹമായ സീറ്റ് നല്‍കിയില്ലെന്ന് കാണിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തെ എം.പിമാര്‍ പരാതി നല്‍കിയത്.

കത്തിന്റെ പകര്‍പ്പ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു. മുതിര്‍ന്ന നേതാവിനോടുള്ള മനപൂര്‍വ്വമായ നിന്ദയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവിന് കൊടുക്കേണ്ട അര്‍ഹമായ സീറ്റിംഗ് അല്ല മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് നല്‍കിയതെന്ന് കത്തില്‍ പ്രതിപക്ഷം പറഞ്ഞു.

ഒന്നാമത്തെ വരിയില്‍ ഇടതുവശത്തെ അരികിലായാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഇരിപ്പിടം ഒരുക്കിയത്. ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ള സീറ്റുകളാണ് നല്‍കിയത്.

ഒന്നാം നിരയില്‍ തന്നെ സീറ്റിംഗ് ഒരുക്കിയതുകൊണ്ട് പ്രോട്ടോക്കോള്‍ ലംഘനമില്ലെന്നാണ് വാദം. കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് കേന്ദ്രം തയ്യാറായില്ല.

ഇതായിരുന്നല്ലേ ആ സർപ്രൈസ്!! ബേസിൽ ജോസഫും ഡോ അനന്തുവും നിർമാതാക്കളായി ആദ്യ ചിത്രം, ഒക്ടോബറിൽ ഷൂട്ട്

ആ സിനിമയാണ് അച്ഛന്‍റെ കരിയര്‍ തന്നെ മാറ്റി മറിച്ചത്, അത് വളരെ സ്പെഷ്യലാണ്: മാളവിക മോഹനന്‍

നിർമ്മാണ കമ്പനി തുടങ്ങി ബേസിൽ; ആദ്യ പടത്തിൽ 'ഞാൻ തന്നെ അല്ലെ നായകൻ' എന്ന് ടൊവിനോ

'ട്രാഫിക്' ക്ലൈമാക്സില്‍ ഞാന്‍ ചെയ്യേണ്ടതിനെക്കുറിച്ച് ബോബി സഞ്ജയ് എഴുതി വച്ചിരുന്നത് അങ്ങനെയായിരുന്നു: ആസിഫ് അലി

ഭ്രമയുഗത്തിന്റെ വിജയിത്തിൽ ജെന്‍ സി പ്രേക്ഷകര്‍ക്ക് വലിയ ക്രെഡിറ്റ് കൊടുക്കണം: സുരേഷ് ഷേണായി

SCROLL FOR NEXT