കോടിയേരി 
Around us

‘എന്തുവേണമെങ്കിലും ആയിക്കോളൂ എന്ന് കോടിയേരി പറഞ്ഞു’; ഒന്നരവര്‍ഷം അഭ്യര്‍ത്ഥിച്ചിട്ടും സഹായിക്കാഞ്ഞതിനാലാണ് പരാതിയെന്ന് വെളിപ്പെടുത്തല്‍

THE CUE

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുടുംബവുമായി ഒന്നരവര്‍ഷത്തോളമായി അഭ്യര്‍ത്ഥന നടത്തുകയാണെന്ന് ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയ യുവതിയും കുടുംബം.

സഹായം ചോദിച്ച് കോടിയേരിയോടും വിനോദിനിയോടും പലവട്ടം സംസാരിച്ചു. വിവാഹവാഗ്ദാനം നല്‍കി ബിനോയി വഞ്ചിച്ചതും ഭീഷണിപ്പെടുത്തുന്നതും വ്യക്തമായി ചൂണ്ടിക്കാട്ടി. സുഹൃത്തുക്കളേക്കൊണ്ടും സംസാരിപ്പിച്ചു. പക്ഷേ ഫലമുണ്ടായില്ല. 'നിങ്ങള്‍ എന്തുവേണമെങ്കിലും ആയിക്കോളൂ' എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ നിലപാടെന്നും യുവതിയും കുടുംബവും ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

പരാതിക്കാരിയേയും തങ്ങളേയും ബിനോയ് നിരന്തം ഭീഷണിപ്പെടുത്തിയെന്നും ഇതിന്റെ ശബ്ദ രേഖ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും കുടുംബം പറഞ്ഞു. ബിനോയ്‌യുടെ അറസ്റ്റിന് ശേഷം കൂടുതല്‍ പ്രതികരണം നടത്താമെന്നും യുവതിയുടെ കുടുംബം കൂട്ടിച്ചേര്‍ത്തു.

ഫോണ്‍ സംഭാഷണങ്ങള്‍ക്ക് പുറമേ, ബിനോയ് കോടിയേരിക്കൊപ്പം താമസിച്ച കാലത്തെ ചിത്രങ്ങളും ബന്ധം തെളിയിക്കുന്ന രേഖകളും സാക്ഷിമൊഴികളുമായി യുവതി മിക്ക ദിവസവും ഓഷിവാര പൊലീസ് സ്റ്റേഷനില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുംബൈ പൊലീസ് എത്തിയതിന് പിന്നാലെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയിരിക്കുകയാണ് ബിനോയ് കോടിയേരി. കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്ത് എകെജി സെന്ററിന്റെ സമീപത്തുള്ള ഫ്ളാറ്റിലേക്കുമെല്ലാം അന്വേഷണസംഘം എത്തുന്ന സാഹചര്യം സിപിഐഎം സംസ്ഥാനസെക്രട്ടറിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. ബിനോയ് കോടിയേരി ഉടന്‍ കണ്ടെത്തുമെന്നും രാജ്യംവിട്ട് പോകാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുംബൈ പൊലീസ് വ്യക്തമാക്കുന്നു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT