Around us

‘പ്രശ്‌നങ്ങള്‍ക്ക് കാരണം പ്രൊഫഷണലിസം ഇല്ലാത്തത്, എല്ലാം സംഭവിക്കുന്നത് കണ്‍മുന്നില്‍’; ഡല്‍ഹി പൊലീസിനെതിരെ സുപ്രീംകോടതി 

THE CUE

ഡല്‍ഹി പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. പൊലീസിന് പ്രഫഷണലിസം ഇല്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും, എല്ലാം സംഭവിക്കുന്നത് പൊലീസിന്റെ കണ്‍മുന്നിലാണെന്നും കോടതി കുറ്റപ്പെടുത്തി. നിയമപ്രകാരം പ്രവര്‍ത്തിക്കാത്തത് കൊണ്ടാണ് ഡല്‍ഹിയില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സോളിസിറ്റര്‍ ജനറലിന്റെ വാദങ്ങളില്‍ കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. പൊലീസ് കൃത്യമായ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ പല പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. ബ്രീട്ടീഷ് പൊലീസിനെ കണ്ടു പഠിക്കണം. പ്രകോപനപരമായ പ്രസംഗങ്ങളില്‍ ബ്രിട്ടണിലെയും അമേരിക്കയിലെയും പൊലീസുകാര്‍ ഉടനടി നടപടി സ്വീകരിക്കാറുണ്ട്. അവര്‍ ഉത്തരവിനായി കാത്തിരിക്കാറില്ല. പൊലീസില്‍ നവീകരണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ പ്രത്യേക അന്വഷണ സംഘം വേണമെന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഡല്‍ഹിയില്‍ സംഭവങ്ങളില്‍ തല്‍ക്കാലം ഇടപെടാന്‍ സാധിക്കില്ലെന്നും, ഷഹീന്‍ബാഗിലെ റോഡ് ഉപരോധം മാത്രമേ ഇപ്പോള്‍ പരിഗണിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി.

അതേസമയം ഡല്‍ഹില്‍ അക്രമം നിയന്ത്രിക്കാന്‍ സൈന്യത്തെ വിളിക്കണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. ആശങ്കാജനകമായ സ്ഥിതിയാണ് ഡല്‍ഹിയിലേത്, നിയന്ത്രിക്കാന്‍ പൊലീസിന് കഴിയുന്നില്ല. കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് ഇതുസംബന്ധിച്ച് കത്ത് നല്‍കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

'ഇവിടെ ഒരു അലമ്പും നടക്കാത്തതുകൊണ്ട് ഇവന്മാരെല്ലാം വീട്ടിൽ സുഖായിട്ട് ഇരിക്കാ' ; പെരുമാനി ട്രെയ്‌ലർ

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

SCROLL FOR NEXT