‘ഡല്‍ഹിയില്‍ മറ്റൊരു ഷഹീന്‍ബാഗ് ഉണ്ടാകില്ല’; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി കപില്‍ മിശ്ര 

‘ഡല്‍ഹിയില്‍ മറ്റൊരു ഷഹീന്‍ബാഗ് ഉണ്ടാകില്ല’; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി കപില്‍ മിശ്ര 

വീണ്ടും വിവാദപരാമര്‍ശവുമായി ബിജെപി നേതാവ് കപില്‍ മിശ്ര. ജാഫ്രാബാദ് ഒഴിപ്പിച്ചുവെന്നും, ഡല്‍ഹിയില്‍ മറ്റൊരു ഷഹീന്‍ബാഗുണ്ടാകില്ലെന്നുമാണ് കപില്‍ മിശ്ര ട്വീറ്റ് ചെയ്തത്. 11 സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു മിശ്രയുടെ ട്വീറ്റ്. ഡല്‍ഹിയില്‍ മറ്റൊരു ഷഹീന്‍ബാഗുണ്ടാകാന്‍ അനുവദിക്കരുതെന്ന് കപില്‍ മിശ്ര നേരത്തെയും പറഞ്ഞിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘ഡല്‍ഹിയില്‍ മറ്റൊരു ഷഹീന്‍ബാഗ് ഉണ്ടാകില്ല’; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി കപില്‍ മിശ്ര 
‘മൂന്ന് ദിവസം സമയം തരുന്നു, ഇല്ലെങ്കില്‍ ഞങ്ങള്‍ക്കറിയാം’; ഡല്‍ഹി അക്രമത്തിന് ആഹ്വാനം ചെയ്ത കപില്‍ മിശ്രയുടെ മുന്നറിയിപ്പ് 

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ജാഫ്രാബാദ് ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ നിന്ന് പ്രതിഷേധക്കാരെ പൊലീസ് ഒഴിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കപില്‍ മിശ്രയുടെ ട്വീറ്റ്.

ഞായറാഴ്ച പൗരത്വ നിയമത്തെ അനുകൂലിച്ച് കപില്‍ മിശ്ര നടത്തിയ റാലിയെ തുടര്‍ന്നായിരുന്നു വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അക്രമസംഭവങ്ങള്‍ ആരംഭിച്ചത്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ മൂന്ന് ദിവസം സമയം തരുന്നു. അതുകഴിഞ്ഞാല്‍ ഞങ്ങള്‍ ഇടപെടും, പിന്നെ ആരു പറഞ്ഞാലും കേള്‍ക്കില്ലെന്നാണ് റാലിയില്‍ കപില്‍ മിശ്ര മുഴക്കിയ ഭീഷണി. ഇതിന് പിന്നാലെയായിരുന്നു സംഘര്‍ഷം ആരംഭിച്ചത്. മിശ്രയുടെ പരാമര്‍ശത്തില്‍ ബിജെപിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in