Around us

ഡല്‍ഹി ജനവിധി: വോട്ടെണ്ണല്‍ തുടങ്ങി, ആം ആദ്മി പാര്‍ട്ടിക്ക് മുന്നേറ്റം 

THE CUE

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. 11 മണിയോടെ രാജ്യ തലസ്ഥാനം ആര് ഭരിക്കുമെന്നതിന്റെ ചിത്രം വ്യക്തമാകും. പുറത്തുവരുന്ന ആദ്യ ഫലസൂചനകളില്‍ ആം ആദ്മി പാര്‍ട്ടി മുന്നേറുകയാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കുന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പോസ്റ്റല്‍ വോട്ടുകളായിരുന്നു ആദ്യം എണ്ണിയത്. അതിന് ശേഷം ഇലക്ട്രോണിക് വോട്ടുകളും എണ്ണി തുടങ്ങി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ഡല്‍ഹി പോലീസും അര്‍ധസൈനിക വിഭാഗവും സുരക്ഷയൊരുക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന ഷഹീന്‍ബാഗ്, ജാമിയനഗര്‍ തുടങ്ങിയ പ്രദേശങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

എഎപി 70ല്‍ 50ല്‍ അധികം സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എക്‌സിറ്റ് പോളുകള്‍ തള്ളി ബിജെപിയും രംഗത്തെത്തിയിരുന്നു. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 67 സീറ്റുകള്‍ നേടിയാണ് എഎപി അധികാരത്തിലെത്തിയത്. ബിജെപിക്ക് 3 സീറ്റുകള്‍ മാത്രമായിരുന്നു നേടാനായത്. കോണ്‍ഗ്രസ് ഒരു സീറ്റില്‍ പോലും വിജയിച്ചിരുന്നില്ല.

Finale of The Animal Trilogy; 'എക്കോ' നാളെ തിയറ്ററുകളിലേക്ക്

തിയറ്ററുകൾ കൊള്ളയടിക്കാൻ ചിന്ന വീരപ്പൻ! 'വിലായത്ത് ബുദ്ധ' നാളെ തിയറ്ററുകളിൽ

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

SCROLL FOR NEXT